Advertisement

ടിസിഎസിൽ ‘പിരിച്ചുവിടലില്ല’; പകരം ജീവനക്കാർക്ക് ശമ്പള വർദ്ധനവ്

February 21, 2023
2 minutes Read

ഗൂഗിൾ, മെറ്റാ, ട്വിറ്റർ, ആമസോൺ തുടങ്ങിയ എല്ലാ അന്താരാഷ്ട്ര ടെക് ഭീമന്മാരും നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ജീവനക്കാരെ പിരിച്ചുവിടുകയാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഒരു ജീവനക്കാരെയും പിരിച്ചുവിടില്ലെന്ന് സ്ഥിരീകരിച്ചു. കമ്പനി പിരിച്ചുവിടലുകളൊന്നും പരിഗണിക്കുന്നില്ലെന്നും പകരം ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകുമെന്നും സ്റ്റാർട്ടപ്പുകളിൽ നിന്ന് പ്രതിഭയുള്ള പ്രൊഫഷണലുകളെ നിയമിക്കുമെന്നും ടിസിഎസ് വ്യക്തമാക്കി.

“കമ്പനിയിൽ നിന്ന് പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ പിരിച്ചുവിടലുകൾ ഉണ്ടാകില്ല. ഞങ്ങളുടെ കൂട്ടത്തിലേക്ക് ഒരു സ്റ്റാഫ് അംഗം ചേർന്നാൽ, അവരെ ഉൽപ്പാദനക്ഷമമാക്കുകയും മൂല്യം നേടുകയും ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,” ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ മിലിന്ദ് ലക്കാട് പിടിഐയോട് പറഞ്ഞു. ഒരു ജോലിക്കാരനെ നിയമിച്ചു കഴിഞ്ഞാൽ അവരെ വളർത്തിയെടുക്കുന്നതിൽ ടിസിഎസ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മറ്റ് ഐടി കമ്പനികൾ ‘ആവശ്യത്തിൽ കൂടുതൽ ആളുകളെ’ നിയമിച്ചതിനാൽ തങ്ങളുടെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ അവർ നിർബന്ധിതരായത്. എന്നാൽ ടിസിഎസ് ഇതിനെ ജാഗ്രതയോടെയാണ്‌ സമീപിച്ചത്’. മറ്റു വൻകിട കമ്പനികൾ തുടരുന്ന പിരിച്ചുവിടലിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെയാണ്

മിക്കവാറും എല്ലാ ടെക് കമ്പനികളും നിലവിൽ പിരിച്ചുവിടൽ പ്രക്രിയയിലൂടെ കടന്നുപോകുന്നതിനാൽ ടിസിഎസിൽ നിന്നുള്ള പ്രസ്താവന ടെക്‌ലോകം ഏറെ കാത്തിരുന്ന ഒന്നാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനികൾ തൊഴിലാളികളെ ഒഴിവാക്കുകയും വരുമാനവും ലാഭവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നത് തുടരുകയാണ്.

Story Highlights: No layoffs at TCS, instead employees will be given salary hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top