പുതിയ ജീവനക്കാർക്ക് വാഗ്‌ദാനം ചെയ്ത ശമ്പളം പകുതിയാക്കി വിപ്രോ

കാമ്പസ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞടുത്ത പുതുമുഖക്കാർക്ക് വാഗ്ദാനം ചെയ്ത ശമ്പളം പകുതിയാക്കി വിപ്രോ. 46% കുറഞ്ഞ തുകയ്ക്ക് മറ്റൊരു പ്രോജക്റ്റിൽ ചേരാനാണ് തിരഞ്ഞെടുക്കപ്പെട്ടവരോട് വിപ്രോ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിവർഷം 6.5 ലക്ഷം രൂപ ശമ്പള ഓഫറുകളുള്ള ടർബോ പ്രോഗ്രാമിനായി നിയമിച്ച ടെക് ബിരുദധാരികളെ പകരം 3.5 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന എലൈറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
ഇങ്ങനെയൊരു മാറ്റം വരുത്തുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികളുമായി കൂടിയാലോചിച്ചില്ലെന്ന് ടെക് മേഖലയിലെ ജീവനക്കാരുടെ പരാതികൾ ട്രാക്ക് ചെയ്യുന്ന നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (NITES) ആരോപിച്ചു. മറ്റ് കമ്പനിയിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ ലഭിച്ചിട്ടും വിപ്രോയിൽ ചേരാനിരുന്നവർക്കാണ് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
അതുകൊണ്ട് പലരും ഇപ്പോൾ വിപ്രോയിൽ ചേരുന്നതിനു പകരം സ്റ്റാർട്ടപ്പുകളിൽ ചേരുന്നതാണ് താൽപര്യപ്പെടുന്നത്. സോഫ്റ്റ്‌വെയർ കമ്പനികളിലെ കൂട്ട പിരിച്ചു വിടലുകളും ജോലി വെട്ടി കുറക്കലും മൂലം പലർക്കും നിലവിൽ പുതിയ ജോലികൾ ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here