9ാം ക്ലാസുകാരിയെ MDMA കാരിയറാക്കിയ സംഭവം; കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. പെണ്‍കുട്ടി വെളിപ്പെടുത്തിയ പേരിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.( one in custody kozhikode student mdma case)
അതിനിടെ പെണ്‍കുട്ടി ലഹരിമാഫിയയുടെ പിടിയിലാണെന്ന് പരാതി നല്‍കിയിട്ടും അവഗണിച്ചുവെന്ന് അയസ അയല്‍വാസി ആരോപിച്ചു. സ്‌കൂളിലും മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പെണ്‍കുട്ടിയുടെ മാതാവിനൊപ്പം സ്‌കൂളിലും സ്‌റ്റേഷനിലും പോയിരുന്നെന്ന് അയല്‍വാസി ട്വന്റിഫോറിനോട് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞിട്ടും കേസെടുത്തില്ലെന്നും നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ വാട്‌സ്ആപ് ചെയ്താല്‍ മതിയെന്നും പറഞ്ഞ് വീട്ടിലേക്ക് വിട്ടെന്നും അയല്‍വാസി പ്രതികരിച്ചു.
Read Also: കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി എക്‌സൈസ് പിടിയില്‍
ഇന്നലെ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഡിസിപി നിയോഗിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ലഹരി ഉപയോഗത്തിന് പ്രേരണയായത്. ഇന്റര്‍നെറ്റ് വഴി ലഹരി ഉപയോഗിക്കാനും ഈ സംഘം പെണ്‍കുട്ടിയെ പഠിപ്പിച്ചു. ഏഴാം ക്ലാസ് മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Story Highlights: one in custody kozhikode student mdma case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here