Advertisement

ഗുണ്ടാ ഭീകരവാദ ഫണ്ടിംഗ്; എട്ട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

February 21, 2023
Google News 2 minutes Read
terrorist funding nia raid

ഗുണ്ടാ ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എട്ട് സംസ്ഥാനങ്ങളിൽ ഇപ്പോൾ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. എഴുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണെന്നാണ് വിവരം. (terrorist funding nia raid)

ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടിട്ടുള്ള പരിശോധന എൻഐഎ ആരംഭിച്ചത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. ആ ഘട്ടത്തിൽ ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലും പാകിസ്ഥാനിൽ നിന്ന് ലഭിച്ച ചില ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലുമാണ് നമ്മുടെ രാജ്യത്തെ ചില ആ ഗുണ്ടാസംഘങ്ങളെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് ബോധ്യപ്പെട്ടത്. പ്രത്യേകിച്ച് ഒരു പ്രത്യേക ശാസ്ത്രത്തോട് വലിയ പ്രതിബദ്ധത ഒന്നുമില്ലാത്ത ഇത്തരം ഗുണ്ടാസംഘങ്ങൾ പണത്തിന് വേണ്ടിയിട്ടാണ് അക്രമങ്ങൾ നടത്തുന്നത്.

Read Also: ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും; കെ.എൻ ബാലഗോപാൽ

രാജസ്ഥാനും മധ്യപ്രദേശും അടക്കമുള്ള സ്ഥലങ്ങളിൽ നടത്തിയിരിക്കുന്ന ചില കൊലപാതകങ്ങൾ ഉൾപ്പെടെ ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളാണ് ഭീകരവാദ സംഘടനകൾക്ക് വേണ്ടി നടത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഏതാണ്ട് പന്ത്രണ്ടോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി എഴുപതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടേത് കൂടാതെ സംശയത്തിന്റെ നിഴലിലുള്ള ആളുകളുടെ സ്ഥലങ്ങളിലും അവരുടെ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളിലും ഒക്കെ പരിശോധന നടത്തുന്നുണ്ട്. അതിനുശേഷം ശക്തമായിട്ടുള്ള നടപടികളിലേക്ക് കടക്കും എന്നാണ് എൻഐഎ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Story Highlights: terrorist funding nia raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here