ഞാനും തെരുവിലിറങ്ങി സമരം ചെയ്യും, മുഖ്യമന്ത്രിക്ക് വീട്ടിലിരിക്കേണ്ടി വരും; വി ഡി സതീശൻ

മുഖ്യമന്ത്രിയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താനുൾപ്പെടെ തെരുവിലിറങ്ങി സമരം ചെയ്യും മുഖ്യമന്ത്രിക്ക് വീട്ടിലിരിക്കേണ്ടി വരും. കളമശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. നികുതിക്കൊള്ളയ്‌ക്കെതിരായ സമരം ഇതോടെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദ്ദനം.(vd satheesan against pinarayi vijayan on youth congress strike)
പ്രതിപക്ഷത്തിന് സത്യഗ്രഹം മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ആയിരം പൊലീസുകാരുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങുന്നത്. സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ നൂറ്റി അൻപതോളം പൊലീസുകാർ പ്രവർത്തകരെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഷാഫി പറമ്പിലിനെയും ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചത്. നടപടിയെടുത്തില്ലെങ്കിൽ പതിൻമടങ്ങ് ശക്തിയോടെ സമരവുമായി മുന്നോട്ട് പോകും. അടിച്ചമർത്തി സമരത്തെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചെർത്തു.
Story Highlights: vd satheesan against pinarayi vijayan on youth congress strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here