Advertisement

മലപ്പുറം ചങ്ങരംകുളം പെരുമുക്ക് ഉത്സവത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

February 21, 2023
2 minutes Read
violence in changaramkulam temple festival

മലപ്പുറം ചങ്ങരംകുളം പെരുമുക്ക് ഉത്സവത്തിനിടെ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉത്സവത്തിന് തംബോലം കൊണ്ട് വരുന്നത് സംബന്ധിച്ച് വരവ് കമ്മിറ്റിയും ഉത്സവ കമ്മിറ്റിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.പോലീസ് ലാത്തിവീശി. (violence in changaramkulam temple festival)

ചങ്ങരംകുളം കാരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവവത്തിനിടെയാണ് വ്യാപകമായി സംഘര്‍ഷങ്ങള്‍ ഉണ്ടായത്.ഞായറാഴ്ച നടന്ന ഉത്സവത്തില്‍ വൈകിട്ട് 7 മണിയോടെ തന്നെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.പോലീസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.രാത്രി എട്ട് മണിയോടെ വരവുകള്‍ ക്ഷേത്ര പരിസരത്ത് എത്തിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കയ്യാകളി ഉണ്ടായി.ഉത്സവത്തിന് തംബോലം കൊണ്ട് വരുന്നത് സംബന്ധിച്ച് വരവ് കമ്മിറ്റിയും ഉത്സവ കമ്മിറ്റിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് ചങ്ങരംകുളം പോലീസ് ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു.ഉത്സവ പറമ്പിലേക്ക് തമ്പോലം എത്തിയതോടെ ഇരുവിഭാഗങ്ങള്‍ വാക്കേറ്റവും പോര്‍വിളികള്‍ ആരംഭിച്ചു.ഇതോടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറി.തുടര്‍ന്ന് പോലീസ് ലാത്തി വീശി.

Read Also: ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ല, മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം; എം.വി ജയരാജൻ

ഇതിനിടെ തമ്പോലം അമ്പലത്തിലേക്ക് കൊണ്ട് വരുന്നത് തടയുന്നതില്‍ കമ്മിറ്റിയോട് ഒപ്പം നിന്ന വ്യക്തിയെ ഒരു സംഘം ആക്രമിച്ചതായി പരാതി ഉയര്‍ന്നു.തലക്കും, തോളിനും പരിക്ക്പറ്റിയ ശ്യാമിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: violence in changaramkulam temple festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top