കുടിവെള്ളം മുടങ്ങി; വെങ്ങാന്നൂര്‍ പഞ്ചായത്ത് ഓഫീസിൽ തോക്കുമായി യുവാവിന്റെ പരാക്രമം

തിരുവനന്തപുരം വെങ്ങാനൂരിൽ തോക്കുമായി യുവാവിന്റെ പരാക്രമം. കനാൽ വെള്ളം ലഭിക്കാത്തതിന് എയർ ഗണ്ണുമായി പ്രതിഷേധിച്ചത് കോളിയൂർ സ്വദേശി മുരുകനാണ്. വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. മുകരുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഓഫീസിന്റെ ഗേറ്റ് പുറത്ത് പൂട്ടിയായിരുന്നു യുവാവിന്റെ പരാക്രമം.(youth protested with gun vengannur panchayat office arrest)
ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ഓഫീസ് ജീവനക്കാരെ സ്റ്റേഷന് അകത്താക്കി,ഗേറ്റ് പൂട്ടി. തുടർന്നാണ് കൂടിനിന്ന നാട്ടുകാർ വിവരം മനസിലാക്കുന്നത്. ഇയ്യാൾ ഗേറ്റിന് പുറത്തും പ്രതിഷേധവുമായി ബന്ധപ്പെട്ട പ്ലക്ക് കാർഡുകൾ സ്ഥാപിച്ചു.
കനാൽ വെള്ളം തുറന്ന് വിടാത്ത പഞ്ചായത്ത് അടയ്ക്കുക എന്നാണ് പ്ലക്ക് കാർഡുകളിൽ ഉള്ള വാചകം. തുടർന്ന് നാട്ടുകാർ സംസാരിക്കാൻ വന്നെങ്കിലും കൃത്യമായ പരിഹാരം ഉണ്ടാകാതെ പിന്നോട്ടില്ല എന്നാണ് മുരുകൻ പറഞ്ഞത്. ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി മുരുകനെ അറസ്റ്റ് ചെയ്‌തു.
Story Highlights: youth protested with gun vengannur panchayat office arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here