സൗദി അറേബ്യയിലെ കഴിഞ്ഞ വർഷത്തെ 73 ശതമാനം തൊഴിൽ തർക്കങ്ങളും പരിഹരിച്ചു

സൗദി അറേബ്യയിൽ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്ന അനുരഞ്ജന വകുപ്പിന്റെ പ്രവർത്തനം വിജയകരമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. കഴിഞ്ഞ വർഷം 73 ശതമാനം തൊഴിൽ തർക്കങ്ങളും രമ്യമായി പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന് വുദി അഥവാ സൗഹൃദം എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അനുരഞ്ജന ശ്രമം ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ പരാതി സമർപ്പിക്കാം. ഇതുപരിഗണിച്ച് തർക്കങ്ങൾ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം പരിഹരിക്കാൻ ശ്രമിക്കും.
Read Also: സന്ദർശന വിസയിലെത്തിയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
പരാതിക്കാരനും എതിർ കക്ഷിക്കും ഓഫീസ് സന്ദർശിക്കാതെ വീഡിയോ കോൺഫറൻസ് വഴി മനുരജ്ഞന സംഭാഷണത്തിൽ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇരു കക്ഷികൾക്കുമിടയിൽ സൗഹൃദത്തിലൂടെ ഒത്തുതീർപ്പ് കൈവരിക്കാൻ അനുരജ്ഞന വകുപ്പിന് കഴിയുന്നുണ്ട്.
പ്രശ്‌നം പരിഹരിക്കാൻ കഴിയാത്ത പരാതികൾ 21 പ്രവൃത്തി ദിവസങ്ങൾ കഴിഞ്ഞാൽ ലേബർ കോടതിയുടെ പരിഗണനക്ക് സമർപ്പിക്കുകയാണ് പതിവെന്നും മന്ത്രാലയം വ്യക്തമാക്കി.
Story Highlights: 73 percent of labor disputes in Saudi Arabia resolved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here