എഎപിയുടെ ഷെല്ലി ഒബ്രോയി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയി വിജയിച്ചു. ഷെല്ലി ഒബ്രോയിക്ക് 150 വോട്ടുകള്‍ ജയിച്ചപ്പോള്‍ ബിജെപിയുടെ രേഖ ഗുപ്തക്ക് ബിജെപി വോട്ടുകളെക്കാള്‍ 3 വോട്ടുകള്‍ കൂടുതലായി ലഭിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ആലേ മുഹമ്മദ് ഇക്ബാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(AAP’s shelly oberoi elected as delhi municipal corporation mayor)
ആം ആദ്മി പാര്‍ട്ടി, ബിജെപി സംഘര്‍ഷത്തേ തുടര്‍ന്ന് മൂന്ന് തവണ മാറ്റിവെച്ച മേയര്‍ തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ഷെല്ലി ഒബ്രോയി. ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഷെല്ലി ഒബ്രോയി ആദ്യമായാണ് കൗണ്‍സിലര്‍ ആകുന്നത്.
150 വോട്ടിന്റെ അംഗ ബലമുള്ള ആം ആദ്മി പാര്‍ട്ടിക്ക് മുഴുവന്‍ വോട്ടുകളും ലഭിച്ചു. ന്നാല്‍ എതിര്‍ സ്ഥാനാര്‍ഥിയായ രേഖ ഗുപ്തക്ക് ബിജെപിയുടെ വോട്ടു ബലമായ 113ല്‍ നിന്നും 3 വോട്ടുകള്‍ കൂടുതലായി ലഭിച്ചു. രണ്ട് സ്വതന്ത്രരുടെയും, ഒരു കോണ്‍ഗ്രസ് അംഗത്തിന്റെയും വോട്ട് ബിജെപിക്ക് ലഭിച്ചെന്നാണ് സൂചന. ഒന്‍പത് അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ രണ്ടംംഗങ്ങള്‍ ഇന്ന് സിവിക് സെന്ററില്‍ എത്തി. അതിലൊരാള്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് വിവരം.
Read Also: രാഷ്ട്രീയ ചാരവൃത്തി; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടിയുടെ ആലേ മുഹമ്മദ് ഇക്ബാല്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി കമല്‍ ബാഗ്രിയെയാണ് പരാജയപ്പെടുത്തിയത്.സുപ്രിം കോടതി ഉത്തരവോടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
Story Highlights: AAP’s shelly oberoi elected as delhi municipal corporation mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here