ഖത്തീഫ് കെഎംസിസി ഏർപ്പെടുത്തിയ അഷ്റഫ് ചാലാട് സ്മാരക പുരസ്കാരം കുഞ്ഞാലി മേൽമുറിക്ക്

മൂന്നരപതിറ്റാണ്ടിന്റെ നിസ്തുല സേവനത്തിന് ഖത്തീഫ് കെഎംസിസി ഏർപ്പെടുത്തിയ അഷ്റഫ് ചാലാട് സ്മാരക പുരസ്കാരം കുഞ്ഞാലി മേൽമുറിക്ക്. 40 വർഷമായി ലത്തീഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ അബ്ബാദ് കമ്പനിയിൽ ജീവനക്കാരനായ കുഞ്ഞാലി മേൽമുറി പൊടിയാട് സ്വദേശിയാണ്. ഖത്തീഫിൽ കെഎംസിസി സംവിധാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
Read Also: ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ. വി. മധുസൂദനൻ നായർക്ക്
ഖത്തീഫ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ, ഉപാധ്യക്ഷൻ തുടങ്ങിയ പദവികളലങ്കരിച്ച അദ്ദേഹം നിലവിൽ ഖത്തീഫ് കെഎംസിസി വൈസ് പ്രസിഡന്റ്, അവാമിയ ഏരിയ കമ്മിറ്റി പ്രസിഡന്റ്, സമസ്ത ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിക്കുകയാണ്.
കുഞ്ഞാലി മേൽമുറിക്ക് വെള്ളിയാഴ്ച ഖത്തീഫിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം പുരസ്കാരം സമ്മാനിക്കുമെന്ന് ഖത്തീഫ് കെ.എം.സി.സി പ്രസിഡന്റ് സിപി ശരീഫ്, ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി ടി കരീം വേങ്ങര ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അമീൻ കളിയിക്കാവിള, അബ്ദുൽ അസീസ് കാരാട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സലാമി താനൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Story Highlights: Ashraf Chalad Memorial Award to Kunjali Melmuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here