ബന്ധുക്കൾ തമ്മിലുള്ള വസ്തുതർക്കം; യുവാവിനെ ഒമിനി വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

വസ്തു തർക്കത്തിന്റെ പേരിൽ യുവാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. വർക്കല ചിലക്കൂറിലാണ് സംഭവം. വർക്കല വെട്ടൂർ ആശാൻ മുക്ക് കുണുക്കംകല്ല് വീട്ടിൽ കാസിം (54), വർക്കല ചിലക്കൂർ അക്കരതോട്ടം വീട്ടിൽ ഷിഹാബുദ്ദീൻ (62), വർക്കല ചിലക്കൂർ പുന്നക്കൂട്ടം വീട്ടിൽ റഷീദ് (70) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കൾ തമ്മിലുള്ള വസ്തു തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Read Also: ചിതറയിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ചിലക്കൂർ ചുമടുതാങ്ങി ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകിട്ട് 6ഓടെയായിരുന്നു സംഭവം. ചുമടുതാങ്ങി സ്വദേശിയായ റസീനയുടെ മകൻ ബേബി എന്നറിയപ്പെടുന്ന ഷംനാസും ബന്ധുവായ ചിലക്കൂർ അക്കരതോട്ടം വീട്ടിൽ ഷിഹാബുദ്ദീനും തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഈ വിരോധത്തെ തുടർന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷംനാസിനെ ശിഹാബുദ്ദീനും സംഘവും ഒമിനി വാനിലെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഷംനാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വർക്കല ഡി.വൈ.എസ്.പി സി.ജെ. മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ്.എച്ച്.ഒ എസ്. സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Story Highlights: Attempted murder Three people arrested varkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here