ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവം; ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ
കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് റോഡ് സേഫ്റ്റി കമ്മീഷണർ കത്തുനൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിനും കത്ത് നൽകിയിട്ടുണ്ട്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം.
ഈ അപകടത്തെ മനപൂർവമായ അശ്രദ്ധമായി കണക്കാക്കി കുറ്റകരമായ നരഹത്യാശ്രമമായി വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഗതാഗതമന്ത്രി ആൻ്റണി രാജുവിന്റെ നിർദേശപ്രകാരമാണ് റോഡ് സേഫ്റ്റി കമ്മീഷണർ റിപ്പോർട്ട് തേടിയത്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ് ഗതാഗത മന്ത്രി.
Read Also: തിരുവനന്തപുരത്ത് റോഡരികിൽ പൊട്ടിവീണ കേബിളിൽ കുടുങ്ങി കാർ അപകടം; ഒരുമരണം
കൊച്ചിയിൽ ഇന്നലെ കേബിളിൽ കുരുങ്ങി വീണ്ടും അപകടമുണ്ടായിരുന്നു. മുണ്ടൻവേലിയിൽ സൈക്കിളിൽ പാൽ വാങ്ങാൻ പോയ 11 വയസുകാരന്റെ ദേഹത്ത് കേബിൾ കുരുങ്ങിയാണ് അപകടമുണ്ടായത്. കേബിളിൽ കുരുങ്ങി ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൊച്ചിയിൽ പതിവാണ്.
അതേസമയം കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡരികിലെ കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് പരിധിക്ക് ഉള്ളിൽ അപകടരമായ രീതിയിലുള്ള കേബിളുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടൻ നീക്കം ചെയ്യാനും നിർദേശം നൽകിയെന്ന് സംഘടന അറിയിച്ചു.
Story Highlights: cable accidents Road Safety Commissioner wants action against officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here