Advertisement

“എന്റെ അമ്മ, എന്റെ ഹീറോ”; വൈറലായി ഇന്ത്യൻ ഫുട്‌ബോൾ താരത്തിന്റെ അമ്മയെകുറിച്ചുള്ള കുറിപ്പ്

February 22, 2023
7 minutes Read

നമ്മുടെ ചെറിയ വിജയങ്ങളിൽ പോലും ഏറെ സന്തോഷിക്കുന്നവരാണ് അമ്മമാർ. അവരെക്കാൾ നമ്മുടെ സ്വപ്നങ്ങളെ സ്നേഹിക്കുന്ന മറ്റാരെങ്കിലും ഈ ലോകത്ത് ഉണ്ടോ എന്നത് സംശയമാണ്. തന്റെ അമ്മയെ കുറിച്ച് ഇന്ത്യയുടെ വനിതാ ദേശീയ ഫുട്ബോൾ ടീം സ്‌ട്രൈക്കറായ സന്ധ്യ രംഗനാഥന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ട്വിറ്ററിലാണ് സന്ധ്യ രംഗനാഥൻ ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം സന്ധ്യ പോസ് ചെയ്യുന്ന ചിത്രമാണ് ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അടിക്കുറിപ്പിൽ സന്ധ്യ തന്റെ അമ്മയെ ഹീറോ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

“ഇന്ന് ഞാൻ ആരാണോ അതിന് പിന്നിലെ കാരണം അമ്മയാണ്. രണ്ട് പെൺമക്കളുടെ സിംഗിൾ മദറായിരിക്കുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ ജീവിതം ഏറ്റവും മികച്ചതാക്കാൻ അവർ ഏറെ പരിശ്രമിച്ചു. എന്റെ പിന്തുണയുടെ ഏറ്റവും ശക്തമായ ഉറവിടം. ഒടുവിൽ ഞാൻ രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാൻ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചു. അതിൽ വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എന്റെ അമ്മ, എന്റെ ഹീറോയാണ്,” എന്നാണ് സന്ധ്യ ട്വിറ്ററിൽ കുറിച്ചത്.

പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളും അഭിനന്ദനവും അറിയിച്ചിരിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top