Advertisement

നിർമാണത്തിലിരുന്നവീടിൻ്റെ കോൺക്രീറ്റ് തകർന്നു വീണ് തൊഴിലാളി മരിച്ചു

February 22, 2023
Google News 1 minute Read

കൊല്ലം ചവറയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളി മരിച്ചു. പന്മന കോലം സ്വദേശി നിസാർ ആണ് മരിച്ചത്. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കോൺക്രീറ്റിന് അടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

കോൺക്രീറ്റിന്റെ തട്ട് പൊളിക്കുമ്പോൾ കോൺക്രീറ്റ് പാളി ഇളകിവീഴുകയായിരുന്നു. മുകളിലുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും താഴെ നിന്നിരുന്ന നിസാറിന്റേയും ഇതര സംസ്ഥാന തൊഴിലാളിയുടേയും മുകളിലേക്കാണ് കോൺക്രീറ്റ് പതിച്ചു. ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പഴേക്കും ജീവൻ നഷ്ടമായിരുന്നു.

അഗ്നിസുരക്ഷാ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Story Highlights: labour died in kollam chavara after concrete collapse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here