Advertisement

സൗദി അറേബ്യ സ്ഥാപക ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി രാജ്യം; സംഘടിപ്പിക്കുന്നത് വൈവിധ്യമാർന്ന പരിപാടികൾ

February 22, 2023
2 minutes Read
Saudi Arabia is set to celebrate the founding day

സൗദി അറേബ്യ സ്ഥാപക ദിനം വിപുലമായി ആഘോഷിക്കാൻ രാജ്യം. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളിൽ ഔദ്യോഗിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് സൗദിയിൽ സ്ഥാപക ദിനം ആഘോഷിക്കാൻ തുടങ്ങിയത്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങൾ കൈവരിച്ച നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്.

Read Also: സൗദി അറേബ്യയിലെ കഴിഞ്ഞ വർഷത്തെ 73 ശതമാനം തൊഴിൽ തർക്കങ്ങളും പരിഹരിച്ചു

തലസ്ഥാനമായ റിയാദിൽ പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് റോഡ്, കിംഗ് സൽമാൻ റോഡ് എന്നിവ സന്ധിക്കുന്ന പ്രദേശത്ത് ‘ഫൗണ്ടേഷൻ മാർച്ച്’ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. സ്ഥാപക ദിനത്തിന്റെ ചരിത്രവും രാജ്യത്തിന്റെ ഏകീകരണത്തിലേക്ക് നയിച്ച അബ്ദുൾ അസീസ് രാജാവിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന ഡോകുമെന്ററിയും മന്ത്രലയം തയ്യാറാക്കിയിട്ടുണ്ട്.

ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ സമൃദ്ധമായ കാലഘട്ടവും വിശദീകരിക്കുന്നുണ്ട്. യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ സൗദിയുടെ പുരാതന തലസ്ഥാനം ദിർഇയ്യയിൽ സൊഹൈൽ എന്ന പേരിൽ ഇതിഹാ ചരിത്ര സംഗീത വിരുന്ന് അരങ്ങേറും. രാജ്യത്തിന്റെ ചരിത്രപരവും സാംസ്‌കാരിക പൈതൃകവും വർത്തമാനവും വിശകലനം ചെയ്യുന്ന പരിപാടികൾ ഒരേ സമയം രാജ്യത്തെ 13 പ്രവിശ്യകളിലും ഒരുക്കിയിട്ടുണ്ട്.

Story Highlights: Saudi Arabia is set to celebrate the founding day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top