Advertisement

പണം കായ്ക്കുന്ന മരമോ; കൗതുകമായി നാണയമരം

February 22, 2023
0 minutes Read

പണം കായ്ക്കുന്ന മരമെന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയാറുണ്ട്. എങ്കിൽ ഇങ്ങനെ ഒരു മരമുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ… യുകെയിലെ പലയിടങ്ങളിലും മരങ്ങളിൽ നിറയെ നാണയത്തുട്ടുകൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച കാണാനാകും. എന്നാൽ ഈ കാഴ്ച കണ്ടാൽ ആരുമൊന്ന് അമ്പരക്കും. കാരണം ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് കോയിനുകളാണ് ഇവിടെ കാണപ്പെടുന്ന മരങ്ങളിൽ ഉള്ളത്.

പക്ഷെ ഇങ്ങനെ മരങ്ങൾ നിറയെ നാണയത്തുട്ടുകൾ വയ്ക്കുന്നതിന് പിന്നിൽ രസകരമായ ഒരു വിശ്വാസം കൂടിയുണ്ട്. ആഗ്രഹസാഫല്യത്തിനായാണ് ഇവിടുത്തുകാർ മരങ്ങളിൽ നാണയത്തുട്ടുകൾ വയ്ക്കുന്നത്. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിനോടുള്ള നേർച്ചയായാണ് ഇവർ പണം മരത്തിൽ വയ്ക്കുന്നത്. എന്തെങ്കിലും ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ചശേഷം മരത്തിൽ ചുറ്റിക ഉപയോഗിച്ച് ഇവർ കോയിനുകൾ പതിപ്പിച്ച് വയ്ക്കും. അതിന് പുറമെ ഇങ്ങനെ മരത്തിൽ കോയിനുകൾ പതിക്കുന്നതുവഴി ഏത് രോഗവും ശമിക്കുമെന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്.

അതേസമയം ഇത്തരത്തിൽ ലോഹങ്ങൾ മരത്തിലേക്ക് പതിപ്പിക്കുന്നത് മരങ്ങൾ വേഗത്തിൽ നശിച്ചുപോകാൻ കരണമാകുന്നുവെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരത്തിൽ നാശം സംഭവിച്ച നിരവധി മരങ്ങളും ഈ പ്രദേശത്ത് കാണുന്നുണ്ട്. എങ്കിലും ലോകത്തിലെ ഈ വിചിത്രമായ ആചാരങ്ങൾ കാണാനായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top