Advertisement

‘കൃത്യമായി ആഹാരം കഴിക്കില്ല, ഉഴപ്പും മടിയും കാരണം ഒരു നേരം മാത്രം കഴിച്ച് ഉറങ്ങിയിട്ടുണ്ട്’; ആരോഗ്യ നില മോശമായതിന് കാരണം ജീവിത ശൈലിയെന്ന് അന്ന് സുബി പറഞ്ഞു

February 22, 2023
2 minutes Read
subi suresh about health condition

തന്റെ ജീവിതശൈലികൊണ്ട് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ വ്യക്തിയാണ് താനെന്ന് സുബി സുരേഷ് പ്രേക്ഷകരോട് പറഞ്ഞിരുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലാണ് സുബി തന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തത്. മരണം സഭവിക്കുന്നതിന് 7 മാസങ്ങൾ മുൻപുള്ള വിഡിയോയിലാണ് സുബി തന്റെ ഉഴപ്പും മടിയും കാരണം തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ വിശദീകരിച്ചത്. ( subi suresh about health condition )

‘ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറിയിരിക്കുകയായിരുന്നു. നമ്മുടെ കൈയിലിരിപ്പ് കൂടി നന്നാക്കണമല്ല. കൈയിലിരിപ്പ് എന്ന് പറഞ്ഞാൽ കൃത്യ സമയത്ത് ആഹാരം കഴിക്കുക, മരുന്ന് കഴിക്കുക ഇങ്ങനെയുള്ളവ. ഈ നല്ല ശീലങ്ങളൊന്നും ഇല്ലാത്തതിനാൽ ഒരു ഷൂട്ടിന് പോകേണ്ട തലേ ദിവസം വയ്യാതെ ആയി. തലേ ദിവസം മുതൽ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലായിരുന്നു. കരിക്ക് വെള്ളം കുടിച്ചാൽ പോലും ഛർദിക്കുമായിരുന്നു. ഞാൻ ഇസിജി എല്ലാം എടുത്ത് നോക്കിയപ്പോൾ കുഴപ്പമൊന്നും ഉണ്ടായാരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. അത് കഴിഞ്ഞും ഞാൻ മരുന്നൊനനും കൃത്യമായി കഴിച്ചില്ല. ഷൂട്ടും കാര്യങ്ങളുമായൊക്കെ നടന്നു. കുറേ നാളായി പ്രോഗ്രാം ഇല്ലാതിരുന്നതിനാൽ ഇപ്പോൾ കിട്ടുന്ന പ്രോഗ്രാമെല്ലാം എടുക്കും. അതുകൊണ്ട് തന്നെ ആഹാരമൊന്നും കൃത്യമായി കഴിക്കാതെ ജോലി ചെയ്യുമായിരുന്നു. ആഹാരം കൃത്യമായി കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലമുണ്ടായി. പാൻക്രിയാസിൽ ഒരു ചെറിയ കല്ലുണ്ടെന്ന് കണ്ടെത്തി. ഇതുവരെ അപകടകാരിയല്ല. അത് എടുത്ത് കളയാവുന്നതേയുള്ളു. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ശരീരത്തിൽ കുറവാണ്. തണുപ്പ് വരുമ്പോൾ ശരീരം കോച്ചിപ്പിടിക്കാൻ തോന്നിയിരുന്നു. പൊടാസ്യമെല്ലാം ട്രിപ്പ് ഇട്ട് കയറ്റേണ്ടി വന്നിരുന്നു. അത് വേദനിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ മൂന്ന് നേരം കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. ഉഴപ്പ് കാരണവും മടി ആയിട്ടും ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ജീവിച്ചു. അതാണ് ശരീരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. എന്റെത് പോലെ ആഹാരത്തിന്റെ കാര്യത്തിൽ ഉഴപ്പുന്നവരുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ വിഡിയോ. കൃത്യസമയത്ത് ആഹാരം കഴിക്കണം. ഫ്രൂട്ട്‌സ്, നട്ട്‌സ്, ചോറ്, ചീര, സാലഡ് പോലെ കിട്ടുന്നവയെല്ലാം കഴിക്കാൻ ശ്രമിക്കുക. ഞാൻ അനുഭവിച്ചത് നിങ്ങളോട് ഷെയർ ചെയ്യുകയാണ്’- സുബി സുരേഷ് പറഞ്ഞു.

Read Also: ‘ഒരു സീരിയസ് ലിവർ പേഷ്യന്റായാണ് സുബി ആശുപത്രിയിലെത്തിയത്’; ചികിത്സിച്ച ഡോക്ടർ ട്വന്റിഫോറിനോട്

കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം.
ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

Story Highlights: subi suresh about health condition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top