വിടവാങ്ങിയത് ഹാസ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നടി

ഹാസ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുബി 41 ആം വയസിലാണ് വിടപറയുന്നത്. പ്രിയ നടിയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി നിൽക്കുകയാണ് സഹപ്രവർത്തകരും ആരാധകരും.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. ബ്രേക്ക് ഡാൻസിൽ കമ്പം തോന്നിയ സുബി സ്‌കൂള്‍ കാലം മുതൽ ഡാൻസ് പഠിക്കാൻ തുടങ്ങി. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. മിമിക്രി രംഗത്തിലൂടെ കലാരംഗത്തേക്കും ചുവടുവച്ചു.
Read Also: 25 ദിവസത്തോളമായി ആശുപത്രിയിലായിരുന്നു; സുബിയുടെ പ്രതിശ്രുത വരൻ
ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങി. കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.
Read Also: ‘വീണ്ടും കാണാം’; സുബി സുരേഷിൻ്റെ ഫേസ്ബുക്ക് പേജിൽ അവസാന പോസ്റ്റ്
എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Story Highlights: Subi Suresh; Actress who won the hearts of the Malayalee audience through comedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here