Advertisement

‘ഇതാണ് ചേച്ചിക്ക് കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ജിഷ ചിറ്റ’; സുബിയുടെ സഹോദരൻ

March 11, 2023
Google News 3 minutes Read
'This is Jisha Chita who is ready to give life to her sister by giving her liver'; Subi's brother

സുഭി സുരേഷിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുതൽ സുബി അവസാന ഘട്ടങ്ങളിൽ ചിത്രീകരിച്ച വിഡിയോകൾ സഹോദരൻ എബി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. താരത്തിനായി കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ജിഷ ചിറ്റയ്ക്ക് നന്ദി പറയുകയാണ് സഹോദരന്‍ എബി.(Jisha Chita who is ready to give her liver to Subi)

‘ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’, എന്നാണ് എബി, സുബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിച്ചിരിക്കുന്നത്. സുബിക്ക് ഒപ്പമുള്ള ജിഷയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Read Also: തൊണ്ടിമുതലായിരുന്ന അടിവസ്ത്രം വെട്ടിതയ്ച്ച് കൊച്ചു കുട്ടികളുടേത് പോലെയാക്കി; ആന്റണി രാജുവിനെതിരായ കേസ് ഇങ്ങനെ

ഫെബ്രുവരി 22ന് ആയിരുന്നു കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം. കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം.

Story Highlights: Jisha Chita who is ready to give her liver to Subi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here