സിനിമാ തിയേറ്ററുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ അടിച്ചുമാറ്റുന്ന 16കാരൻ പിടിയിൽ

കോഴിക്കോട് നിരവധി മോഷണകേസുകളിൽ പ്രതിയായ കുട്ടി മോഷ്ട്ടാവ് പൊലീസിന്റെ പിടിയിലായി. വെള്ളയിൽ പൊലീസിന്റെ പിടിയിലായ 16 കാരന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. ഇതേ കുട്ടി മറ്റൊരു കടയിൽ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യവും പോലീസിന് ലഭിച്ചു.
സിനിമ തിയേറ്ററുകളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മോഷ്ടിക്കുകയാണ് 16 കാരന്റെ പതിവ്. ഇത്തരത്തിൽ 6 ബൈക്കുകൾ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി. കൂടാതെ എലത്തൂർ സ്റ്റേഷൻ പരിധിയിലെ ഒരു കടയിലും മോഷണം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
Read Also: ദുബായിൽ നിന്ന് ഒരു കോടിയുടെ സ്വർണം പൂശിയ ഷർട്ടും പാൻ്റും ധരിച്ചെത്തി; വടകര സ്വദേശി പിടിയിൽ
16 കാരനായ ഈ കുട്ടിക്ക് നിരവധി സ്റ്റേഷനുകളിൽ കേസ് ഉണ്ട്. മോഷ്ടിച്ച ബൈക്കുകൾ ആർക്കാണ് നൽകുന്നത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കുട്ടിയെ ഉപയോഗിച്ച് മറ്റാരെങ്കിലും മോഷണം നടത്തിക്കുകയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം മറ്റു കുട്ടികളുണ്ടോ എന്നും ചോദിച്ചറിയുന്നുണ്ട്. കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കി.
Story Highlights: vehicle theft 16 year old arrested in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here