‘ഒരൽപ്പം തെറ്റിയിരുന്നെങ്കിൽ…’..ഷൂട്ടിംഗിനിടെ ട്രക്കിന്റെ നിയന്ത്രണം വിട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാല്‍

സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. അപകട വീഡിയോ നടൻ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.(accident on the sets of vishals upcoming film)
ആക്ഷന്‍ രംഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ‘ഏതാനും നിമിഷങ്ങളും ഏതാനും ഇഞ്ചുകളും കൊണ്ട് എന്റെ ജീവിതം നഷ്ടമായെന്ന് ഓര്‍ത്തു. ദൈവത്തിന് നന്ദി. എല്ലാം പഴയത് പോലെയായി ഞങ്ങള്‍ ഇപ്പോള്‍ ബാക്കി ഷൂട്ടിംഗ് ആരംഭിച്ചു’, വീഡിയോ പങ്കുവെച്ച് വിശാല്‍ ട്വീറ്റ് ചെയ്തു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് അംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. മറ്റ് പ്രവര്‍ത്തകര്‍ക്കൊന്നും പരിക്ക് സംഭവിച്ചിട്ടില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാലിന് പുറമേ എസ് ജെ സൂര്യ, സുനില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
Story Highlights: accident on the sets of vishals upcoming film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here