ഭരണകാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ബാധ്യത; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. കൂടിക്കാഴ്ചയ്ക്ക് മന്ത്രിമാര്‍ നേരത്തെ സമയം ചോദിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.cm have responsibility to explain administrative matters says governor
മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ ബില്ലുകളില്‍ തീരുമാനം എടുക്കൂ. ബില്ലുകള്‍ സംബന്ധിച്ച് തന്റെ സംശയങ്ങളില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം കിട്ടിയാല്‍ തന്റെ നിലപാട് അറിയിക്കും.
Read Also: നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍; ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ കത്ത്
നിയമസഭ ബില്‍ പാസാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളില്‍ വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിമാര്‍ ഇപ്പോള്‍ രാജ്ഭവനിലേക്ക് എത്തുന്നത് നല്ല കാര്യം. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താനാണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Story Highlights: cm have responsibility to explain administrative matters says governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here