ഡൽഹി ക്യാപിറ്റൽസിനെ വാർണർ നയിക്കുമെന്ന് റിപ്പോർട്ട്; സൺറൈസേഴ്സ് ക്യാപ്റ്റനായി എയ്ഡൻ മാർക്രം

വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനും സൺറൈസേഴ്സ് ഹൈദരാബാദിനും പുതിയ ക്യാപ്റ്റന്മാർ. സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസീസ് താരം ഡേവിഡ് വാർണറും സൺറൈസേഴ്സിനെ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രവും നയിക്കും. കഴിഞ്ഞ മാസം നടന്ന പ്രഥമ സൗത്താഫ്രിക്ക ടി-20 ലീഗിൽ കിരീടം നേടിയ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ നയിച്ചത് മാർക്രം ആയിരുന്നു. ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായി വാർണറെത്തുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തപ്പോൾ സൺറൈസേഴ്സ് തങ്ങളുടെ ക്യാപ്റ്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. (warner delhi sunrisers markram)
ഡൽഹി ക്യാപിറ്റൽസിൻ്റെ സ്ഥിരം ക്യാപ്റ്റനായ ഋഷഭ് പന്ത് വാഹനാപകടത്തെ തുടർന്ന് വിശ്രമത്തിലാണ്. പന്ത് ഈ സീസണിൽ കളിക്കില്ല. അതുകൊണ്ട് തന്നെ സീസണിൽ ഡൽഹി പുതിയ ക്യാപ്റ്റനു കീഴിൽ കളിക്കുമെന്നുറപ്പായിരുന്നു. ക്രിക്ക്ബസ് റിപ്പോർട്ട് പ്രകാരം വാർണർ ക്യാപ്റ്റനും അക്സർ പട്ടേൽ വൈസ് ക്യാപ്റ്റനുമാവും. കഴിഞ്ഞ സീസണിൽ കെയിൻ വില്ല്യംസണാണ് സൺറൈസേഴ്സിനെ നയിച്ചത്. സീസണിൽ ടീം എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പിന്നാലെ താരത്തെ ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു.
Read Also: ‘ബുംറ ഐപിഎൽ കളിച്ചില്ലെങ്കിൽ ലോകം അവസാനിക്കില്ല’; മുൻ-ഇന്ത്യൻ ബാറ്റർ
ഐപിഎൽ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 31-നാണ് സീസണിലെ ആദ്യ മത്സരം. രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ലക്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.
THE. WAIT. IS. OVER. ⏳#OrangeArmy, say hello to our new captain Aiden Markram 🧡#AidenMarkram #SRHCaptain #IPL2023 | @AidzMarkram pic.twitter.com/3kQelkd8CP
— SunRisers Hyderabad (@SunRisers) February 23, 2023
അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയിൽ വരുന്നത് ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റൻസുമാണ്.
18 ഡബിൾ ഹെഡറുകൾ ഉൾപ്പെടെ ആകെ 70 ലീഗ് മത്സരങ്ങളാണ് നടക്കുക. ഓരോ ടീമും ഏഴ് ഹോം മത്സരങ്ങളും എവേ മത്സരങ്ങളും വീതം കളിക്കും. 2019ന് ശേഷം ഇന്ത്യയിൽ ഹോം-എവേ ശൈലിയിലേക്ക് തിരിച്ചെത്തുകയാണ് ഐപിഎൽ. വനിതാ പ്രീമിയർ ലീഗ് ഫൈനൽ കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിന് തുടക്കമാവുക. മെയ് 28ന് ഐപിഎൽ കലാശപ്പോരിനും അഹമ്മദാബാദ് സ്റ്റേഡിയമാവും വേദിയാവുക.
Story Highlights: david warner delhi capitals sunrisers hyderabad aiden markram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here