ലൈഫ് മിഷൻ അഴിമതിക്കേസ് ; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യും

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ചോദ്യംചെയ്യലിനായി ഹാജരാകണം. സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിലുള്ള ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചിരുന്നു.(ed notice to cm raveendran in life mission case)
മുമ്പ് രണ്ട് തവണ സി എം രവീന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നു. സ്വപ്‌ന സുരേഷ് രവീന്ദ്രനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇത് കൂടാതെ സ്വപ്നയും രവീന്ദ്രനും തമ്മിലുള്ള ചാറ്റിന്റെ ഭാഗങ്ങളും പുറത്തുവന്നു.
Read Also: ”യക്ഷി വസിക്കുന്നെന്ന വിശ്വാസം”; ‘ആലപ്പുഴയിലെ ഒറ്റപ്പന ഇനി ഓർമ’; ദേശീയപാതക്കായി ഒറ്റപ്പന മുറിച്ചുമാറ്റി
ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താന്‍ ഇഡി ആലോചിക്കുന്നത്. കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. സ്വപ്‌നയുടെ മൊഴിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അതേസമയം ചോദ്യം ചെയ്യലിനോട് രവീന്ദ്രന്‍ സഹകരിക്കുന്നില്ലെന്ന് ഇഡി പറഞ്ഞിരുന്നു.
Story Highlights: ed notice to cm raveendran in life mission case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here