ജന്മഭൂമി ആദ്യകാല ലേഖകന്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ അന്തരിച്ചു
ജന്മഭൂമിയിലെ ആദ്യകാല ലേഖകന്‍ ഉമ്മളത്തൂര്‍ വെള്ളിപറമ്പ് തലക്കുന്നത്ത് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. പീടിയക്കണ്ടി അപ്പുണ്ണി നായരുടെയും അമ്മുണ്ണിയമ്മയുടെയും മകനാണ്.(Journalist P.T. Unnimadhavan Nair passed away)
ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യ ലേഖകനും കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്മഭൂമിയിലെ സേവനത്തിനു ശേഷം 1998ല്‍ വിരമിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ ട്രഷറര്‍ (1989-90) ആയിട്ടുണ്ട്.
സീനിയര്‍ ജേണലിസ്റ്റ് യൂണിയന്‍ പഴയകാല പത്രപ്രവര്‍ത്തകനായ കെ.കെ. മേനോന്റെ പേരിലേര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ്, വിജില്‍ ഹ്യൂമന്റൈറ്റ്‌സ് മനുഷ്യാവകാശ സംഘടനയുടെ പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിമോചന സമരം, മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരം, കെ.ജി. മാരാരുടെ നേതൃത്വത്തില്‍ നടന്ന വാളയാര്‍ ചെക്‌പോസ്റ്റ് സമരം എന്നിവിടങ്ങളില്‍ പങ്കെടുത്തിരുന്നു.
കക്കോടി മോരിക്കര സ്വദേശി പരേതയായ സതീദേവിയാണ് ഭാര്യ. സഹോദരങ്ങള്‍: ശ്രീമതിയമ്മ, സഹദേവന്‍, പരേതരായ സുധാകരന്‍ നായര്‍, രാജഗോപാലന്‍ നായര്‍.
Story Highlights: Journalist P.T. Unnimadhavan Nair passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here