പ്രശസ്ത സംവിധായകൻ സെയിദ് അക്തർ മിസ്ര കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി പ്രശസ്ത സംവിധായകൻ സെയിദ് അക്തർ മിസ്രയെ നിയമിച്ചു. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ് അദ്ദേഹം. രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും ക്ഷണം താൻ സ്വീകരിക്കുകയാണെന്ന് സെയിദ് അക്തർ മിസ്ര പ്രതികരിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ആളെ സർക്കാർ നിയമിക്കുന്നത്. ( KR Narayanan National Institute chairman Saeed Akhtar Mirza ).
Read Also: കെ.ആർ. നാരായണൻ ഒരാഴ്ച കൂടി അടച്ചിടുമെന്ന് കളക്ടർ
മോഹൻ ജോഷി ഹാസിർ ഹോ പോലുള്ള ശ്രദ്ധേയമായ സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. ആൽബർട്ട് പിന്റോ കോ ഗുസ്സ ക്യൂൻ ആതാ ഹേ (1980), സലിം ലാംഗ്‌ഡെ പെ മാറ്റ് റോ (1989), നസീം (1995) എന്നീ സിനിമകളുടെ സംവിധായകനാണ്. 1996-ൽ നസീം എന്ന ചിത്രത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചു. 2020 ലെ ഐസിഎ – ഇന്റർനാഷണൽ കൾച്ചറൽ ആർട്ടിഫാക്റ്റ് ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
സാമൂഹിക ക്ഷേമത്തെയും സാംസ്കാരിക പ്രവർത്തനത്തെയും കുറിച്ച് വിവിധ ഡോക്യുമെന്ററി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ജനപ്രിയ ടിവി സീരിയലുകളായ നുക്കാദ് (സ്ട്രീറ്റ് കോർണർ-1986), ഇന്റസാർ (കാത്തിരിപ്പ്-1988) എന്നിവയുടെ സംവിധായകനാണ് അദ്ദേഹം.
Story Highlights: KR Narayanan National Institute chairman Saeed Akhtar Mirza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here