വ്യാജ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്ത് സൗദി; തട്ടിപ്പ് വാണിജ്യ മന്ത്രാലയത്തിന്റെ പേരിൽ

സൗദിയിൽ വാണിജ്യ മന്ത്രാലയത്തിന്റെ സേവനം വാഗ്ദാനം ചെയ്ത 22 വ്യാജ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തു. മൂന്ന് മാസത്തിനിടെയാണ് ഈ വെബ്‌സൈറ്റുകൾ നിരോധിച്ചതെന്ന് വാണിജ്യ മന്ത്രാലയം വക്തമാക്കി. ഉപഭോക്താക്കളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വെബ്‌സൈറ്റുകളാണ് ബ്‌ളോക് ചെയ്തതെന്ന് വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ പറഞ്ഞു. സൗദി മീഡിയാ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Saudi blocks 22 fake websites
Read Also: വാളെടുത്ത് റൊണാൾഡോ; സൗദി അറേബ്യയുടെ സ്ഥാപക ദിനത്തിൽ പങ്കെടുത്ത് സൂപ്പർ താരം
കൂടാതെ, വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ പ്രചരിപ്പിച്ചിരുന്നത്. ഇത്തരം അക്കൗണ്ടുകളും ബ്‌ളോക് ചെയ്തിട്ടുണ്ട്. സർക്കാർ സേവനങ്ങൾ നൽകുന്ന ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല അബ്ദുറഹ്മാൻ അഫ ഹുസൈൻ വ്യക്തമാക്കി. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. അതേസമയം, രാജ്യ സുരക്ഷയെ ലക്ഷ്യമാക്കി നിരവധി ഏജൻസികൾ ചതിക്കുഴികൾ ഒരുക്കുന്നുണ്ട്. ഇവരുടെ കെണിയിൽ വീഴരുതെന്നും അബ്ദുറഹ്മാൻ അഫ ഹുസൈൻ മുന്നറിയിപ്പ് നൽകി.
കിംവദന്തികൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും സംവിധാനം സൗദി ഒരുക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ അത് പ്രചരിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Saudi blocks 22 fake websites
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here