നാല് ലക്ഷം രൂപ ടിപ്പായി നൽകി; വിശ്വസിക്കാനാകാതെ വെയിറ്റർ

നമ്മളിൽ മിക്കവരും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പോകുമ്പോൾ ടിപ്പ് കൊടുക്കാറുണ്ട്. അവിടങ്ങളിൽ വർക്ക് ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടിയാണ് നമ്മൾ ഈ തുക മിക്കവാറും നൽകാറ്. 10 മുതല്‍ നൂർ രൂപ വരെയൊക്കെ ആകും പലരും ടിപ്പ് വയ്ക്കുന്നത്. അങ്ങനെ ഒരു ഉപഭോക്താവ് ഹോട്ടലിലെ ജീവനക്കാരിക്ക് നൽകിയ ടിപ്പ് ആണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്തുകൊണ്ടാണന്നല്ലേ? ഓസ്ട്രേലിയയിലെ ഒരു റെസ്റ്റോറന്റിൽ ലക്ഷങ്ങളാണ് ഒരു ഉപയോക്താവ് വെയിറ്റർക്ക് ടിപ്പ് ആയി നൽകിയിരിക്കുന്നത് [ Australian diner tips waitress a whopping Rs 4 lakh ]
ഏകദേശം £4,000 അഥായത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് വെയിറ്ററായ സ്ത്രീക്ക് ടിപ്പ് കിട്ടിയത്. മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറൻ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഇത്രയധികം പണം സമ്പാദിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നത്.
ഇത്ര തുക ലഭിക്കുമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി കൂടിയായ ലോറൻ കരുതിയിരുന്നില്ല. കിട്ടിയ ഉടന്‍ തന്നെ ഈ സന്തോഷം ലോറന്‍ തന്റെ സഹപ്രവർത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു. റെസ്റ്റോറെന്റ് നയം അനുസരിച്ച് എല്ലാ വെയിറ്റർമാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നാണ്. എന്നിരുന്നാലും, ടിപ്പ് നല്‍കിയവര്‍ നിര്‍ദ്ദേശിച്ചതു പോലെ ടിപ്പിന്റെ ഭൂരിഭാഗവും ലോറന് തന്നെ ലഭിക്കുകയും ചെയ്തു. 70 ശതമാനത്തോളം രൂപയാണ് ലോറന് ലഭിച്ചത്.
കോടീശ്വരാനായ 27 കാരനാന്‍ എഡ് ക്രാവന്‍ ആണ് ലോറന് ഈ വന്‍ തുക ടിപ്പ് നല്‍കിയത്. 68.9 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോർട്ട്‌ഫോളിയോ വരെയുള്ളയാളാണ് ഇദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Story Highlights: Australian diner tips waitress a whopping Rs 4 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here