Advertisement

ചാറ്റ്ജിപിടിയുടെ പുസ്തകങ്ങൾ ആമസോണ്‍ സ്റ്റോറിൽ വില്‍പനയ്ക്ക്; ഇതിനകം രചിച്ചത് 200 എണ്ണം…

February 24, 2023
Google News 2 minutes Read

ചാറ്റ്ജിപിടി ഏറെ സംസാരവിഷയമായിരിക്കുകയാണ്. തുടങ്ങി രണ്ട് മാസത്തിനുള്ളിൽ, ഓപ്പൺഎഐ അടിസ്ഥാനമാക്കിയുള്ള ഉപകരണം ടെക് വ്യവസായത്തിൽ വളരെ പെട്ടന്നാണ് ശ്രദ്ധനേടിയത്. മനുഷ്യനെ പോലെ സംഭാഷണ നടത്താനുള്ള കഴിവും നിങ്ങളുടെ ചോദ്യങ്ങളോട് കൃത്യമായ രീതിയിൽ പ്രതികരിക്കാനുള്ള കഴിവും ജിപിടിയെ ഏറെ വ്യത്യസ്തമാക്കി. അങ്ങനെ വരുന്ന സന്ദേശങ്ങൾ മനുഷ്യർ എഴുതിയതാണോ മെഷീൻ എഴുതിയ സന്ദേശമാണോ എന്ന് വേർതിരിച്ചറിയാൻ ആളുകൾക്ക് പ്രയാസമാണ്.

ചാറ്റ്ജിപിടി ഇതിനകം തന്നെ 200 പുസ്തകങ്ങൾ രചിച്ചെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഈ പുസ്തകങ്ങളെല്ലാം ആമസോൺ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടി രചിച്ച 200 ലധികം പുസ്തകങ്ങൾ ആമസോൺ സ്റ്റോറിൽ ഉണ്ട്. ഇത് ഇ-ബുക്കുകളോ പേപ്പർബാക്കുകളോ ആയി ആമസോണിൽ നിന്ന് വാങ്ങാൻ കഴിയും.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

എഐ പുസ്തകങ്ങളുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഥ, കവിത, ലേഖനങ്ങൾ, നോവൽ, സ്ക്രിപ്റ്റ് അങ്ങനെ എന്തു വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചാറ്റ്ജിപിടി രചിച്ചുനൽകും. കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ നൽകിയാലും ഇല്ലെങ്കിലും ഏത് വിഷയത്തിലും കഥയും കവിതയും രചിച്ചുതരും. ഇത് എഴുത്തുകാർക്ക് വലിയൊരു വെല്ലുവിളിയാകുമെന്ന പ്രതീക്ഷയും നിലവിലുണ്ട്.

Story Highlights: ChatGPT has already written over 200 books, Amazon’s bookstore listing reveals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here