Advertisement

‘താടിയില്ലാത്തവർക്ക് പ്രവേശനമില്ല’; താടി വടിച്ച വിദ്യാർത്ഥികളെ ഇസ്ലാമിക് സെമിനാരി പുറത്താക്കിയതായി റിപ്പോർട്ട്

February 24, 2023
Google News 2 minutes Read

താടി വടിച്ചതിന് വിദ്യാർത്ഥികളെ ഇസ്ലാമിക സെമിനാരി പുറത്താക്കിയാതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ സഹാറൻപൂരിലെ പ്രമുഖ പഠന കേന്ദ്രമായ ‘ദാറുൽ ഉലൂം ദയൂബന്ദ്’ ആണ് ഷേവ് ചെയ്തതിന്റെ പേരിൽ നാല് വിദ്യാർത്ഥികളെ പുറത്താക്കിയത്. താടിയിൽ പരീക്ഷണം നടത്തുന്ന വിദ്യാർത്ഥികളെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇൻസ്റ്റിറ്റ്യൂട്ട് ഉത്തരവ് പുറപ്പെടുവിച്ചതായും ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’ റിപ്പോർട്ട് ചെയ്യുന്നു.

ദാറുല്‍ ഉലൂമിന്റെ പഠന വിഭാഗം മേധാവി മൗലാന ഹുസൈന്‍ അഹമ്മദാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ താടിയും മുടിയും വടിക്കാന്‍ പാടില്ലെന്നും അത്തരക്കാരെ പഠന കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പില്ലാതെ പുറത്താക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ താടിയില്ലാത്ത പുതുമുഖങ്ങളെ പ്രവേശനത്തിന് പരിഗണിക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.

‘പുരുഷന്മാർക്ക് ഒരു മുഷ്ടി നീളത്തിൽ താടി വേണമെന്ന് ഇസ്ലാമിൽ പറയുന്നുണ്ട്. താടി മുറിക്കുന്നത് നിയമവിരുദ്ധമാണ്, ഷേവ് ചെയ്യുന്നത് ഹറാമാണ്, വലിയ പാപമാണ്…’- ദാറുൽ ഉലൂമിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി മൗലാന ഹുസൈൻ അഹമ്മദ് പറഞ്ഞു. താടിയുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ നാല് വിദ്യാർത്ഥികളെ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ച മുമ്പ് പുറത്താക്കിയതായും മാനദണ്ഡങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയോട് മൃദുസമീപനമില്ലെന്നും നോട്ടീസിൽ പരാമർശിക്കുന്നു.

പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ ഗവേണിംഗ് ബോഡിക്ക് രേഖാമൂലം മാപ്പ് പറയുകയും ഭാവിയിൽ ഈ പ്രവൃത്തി ആവർത്തിക്കില്ലെന്ന് അറിയിച്ചെങ്കിലും ദാറുല്‍ ഉലൂം അത് സ്വീകരിച്ചിരുന്നില്ല. ഇതോടെ വരാനിരിക്കുന്ന വാർഷിക പരീക്ഷകളിൽ പങ്കെടുക്കാൻ അവരെ അനുവദിക്കാൻ സാധ്യതയില്ല.

Story Highlights: Islamic seminary expels 4 students for shaving beard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here