ഹൽദി ചടങ്ങിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഹൽദി ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ( man collapses during haldi ceremony )
കാലാ പഥറിൽ ഫെബ്രുവരി 20നാണ് സംഭവം നടക്കുന്നത്. 10 കാരനായ മുഹമ്മദ് റബ്ബാനി ജ്വല്ലറി ജീവനക്കാരനാണ്. സുഹൃത്തിന്റെ ഹൽദി ചടങ്ങിനായി വിവാഹ വേദിയിൽ എത്തിയതായിരുന്നു. ചിരിച്ചും സംസാരിച്ചുമൊക്കെ വരനടുത്ത് എത്തിയ റബ്ബാനി മഞ്ഞൾ എടുക്കാന് കുനിഞ്ഞതോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ റബ്ബാനിയെ വരനും സംഘവും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫെബ്രുവരി 21ന് മരണ സംഭവിക്കുകയായിരുന്നു.
റബ്ബാനിയുടെ മരണത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു.
Story Highlights: man collapses during haldi ceremony
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here