റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരാണ്ട്; സമാധാനം അകലെ

അനേകം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് പേരുടെ പലായനത്തിനും കാരണമായ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരാണ്ട്. ഒരാഴ്ച കൊണ്ട് കീവ് കീഴടക്കാം എന്നായിരുന്നു റഷ്യയുടെ കണക്കുകൂട്ടലെങ്കിൽ ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ റഷ്യക്ക് കഴിഞ്ഞിട്ടില്ല. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ( One year of Russia-Ukraine war)
നാറ്റോ സഖ്യത്തിൽ അംഗമാകുമെന്ന യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ പ്രഖ്യാപനമാണ് റഷ്യയെ ചൊടിപ്പിച്ചത് .2022 ഫെബ്രുവരി 24ന് വ്ളാദിമിർ പുടിന്റെ പ്രഖ്യാപനം വന്നതോടെ യുക്രൈനിലുടനീളം റഷ്യ ആക്രമണം തുടങ്ങി. യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കി യുദ്ധനായകനിലേക്കുയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അമേരിക്കയിലേക്ക് വരാൻ വിമാനം അയക്കാമെന്ന് ബൈഡൻ ഭരണകൂടം സെലൻസ്കിയോട് പറഞ്ഞു. വിമാനമല്ല ആയുധങ്ങൾ നൽകൂ എന്ന് സെലൻസ്കി മറുപടി നല്‍കി.
റഷ്യൻ സൈന്യം കിയവ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും സാധാരണക്കാരെ അണിനിരത്തി യുക്രൈൻ പ്രതിരോധിച്ചു. കരയുദ്ധത്തിൽ റഷ്യയുടെ പട്ടാളം തോറ്റു പിൻവാങ്ങി. പിന്നെയായിരുന്നു യുക്രൈനിലെ വൻനഗരങ്ങളിലുടനീളം റഷ്യയുടെ കനത്ത വ്യോമാക്രമണം. നിരവധി പേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിന്റെ കാഴ്ചയും ലോകം കണ്ടു.
റഷ്യൻ സൈന്യം കീവ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും സാധാരണക്കാരെ അണിനിരത്തി യുക്രൈൻ പ്രതിരോധിച്ചു. കരയുദ്ധത്തിൽ റഷ്യയുടെ പട്ടാളം തോറ്റു പിൻവാങ്ങി. പിന്നെയായിരുന്നു യുക്രൈനിലെ വൻനഗരങ്ങളിലുടനീളം റഷ്യയുടെ കനത്ത വ്യോമാക്രമണം. യുക്രൈന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നും കീവ് ലക്ഷ്യമാക്കി റഷ്യൻ സേന കുതിച്ചു. റഷ്യയുടെ കൂട്ടയാക്രമണത്തിൽ പകച്ചു നിന്ന യുക്രൈൻ പ്രസിഡന്റ് കൊട്ടാരം വിട്ട് ഒളിവിൽ പോയി. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും ആഴ്ചകൾക്കുള്ളിൽ തലസ്ഥാനം സംരക്ഷിക്കാൻ ശക്തമായ തിരിച്ചടിയുമായി യുക്രൈൻ സൈന്യം നഗരാതിർത്തികളിൽ നിലയുറപ്പിച്ചു. അപ്പോഴേക്കും യൂറോപിൽ നിന്നുള്ള ആയുധങ്ങൾ യുക്രൈൻ മണ്ണിലെത്തിയിരുന്നു.
തെക്കു കിഴക്കൻ യുക്രൈനിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ നാലു പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന പുടിന്റെ പ്രഖ്യാപനമാണ് പിന്നീട് വന്നത്. വലിയ ആഘോഷത്തോടെ കൂട്ടിച്ചേർക്കൽ ചടങ്ങ് നടന്നെങ്കിലും അതിവേഗം യുക്രൈൻ തിരിച്ചടിച്ചു. ഖഴ്സൻ നഗരത്തിൽനിന്നു റഷ്യ പിന്തിരിഞ്ഞോടി. ഖാർഖിവ് അടക്കമുള്ള മറ്റു പ്രധാന കേന്ദ്രങ്ങളും റഷ്യക്ക് നഷ്ടമായി.
അമേരിക്കയും മറ്റു നാറ്റോ രാജ്യങ്ങളും വൻതോതിൽ നൽകിയ ആയുധങ്ങൾ തന്നെയായിരുന്നു യുക്രൈന് കരുത്ത്. ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് കിയവിലെത്തി സഹായവും പിന്തുണയും നൽകി. അമേരിക്കക്ക് തന്നെയാണ് ഈ യുദ്ധത്തിൽ വലിയ നേട്ടമുണ്ടായത്. യൂറോപ്പിനെയും നാറ്റോ അംഗ രാജ്യങ്ങളെയും തങ്ങളുടെ ചേരിയിൽ ഉറപ്പിച്ചുനിർത്താനായി എന്നതുതന്നെ പ്രധാന നേട്ടം. ഊർജമേഖലയിലടക്കം റഷ്യയെ ആശ്രയിക്കുന്നത് യൂറോപ്പ് അവസാനിപ്പിച്ചു.
വലിയ തിരിച്ചടിയാണ് ഇപ്പോൾ റഷ്യ നേരിടുന്നത്. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഫിൻലൻഡ് നാറ്റോയിലെത്തിയാൽ യുക്രൈനേക്കാൾ വലിയ ഭീഷണിയാകും റഷ്യക്ക്. കാരണം റഷ്യയുമായി ഫിൻലൻഡ് 1,340 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
സാമ്പത്തിക രംഗത്ത് യുക്രൈൻ യുദ്ധം ഈ ഒരു വർഷത്തിനിടെ ഏൽപ്പിച്ച പരിക്ക് ചെറുതല്ല. ഊർജത്തിനും ഭക്ഷ്യസാധനങ്ങൾക്കുമുള്ള വില ലോകത്താകെ കുത്തനെ ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ പട്ടിണി ഇരട്ടിയായി. സാമ്പത്തിക മാന്ദ്യഭീഷണിയുണ്ടെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈന് നൽകുന്ന വലിയ ആയുധ സഹായത്തിൽ റഷ്യ കടുത്ത അമർഷത്തിലാണ്. അമേരിക്കയുമായുള്ള ആണവക്കരാർ റഷ്യ കഴിഞ്ഞ ദിവസം റദ്ദാക്കി. ഒടുവിലത്തെ ആയുധമെന്ന നിലക്ക് ആണവായുധങ്ങൾ റഷ്യ പുറത്തെടുക്കുമോ എന്ന ആശങ്കയും ശക്തമാണ്.
തുർക്കിയുടെയും യു എന്നിന്റെയും നേതൃത്വത്തിൽ നിരന്തരമായ സമാധാന ഇടപെടൽ നടന്നെങ്കിലും ഫലമുണ്ടായില്ല. ചർച്ച കൊണ്ട് റഷ്യയെ തുരത്താനാകില്ലെന്ന് പ്രഖ്യാപിച്ച സെലൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് സൈനിക സഹായം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതോടെ റഷ്യയിൽ നിന്ന് ഓരോ നഗരങ്ങളും തിരിച്ചുപിടിക്കാൻ യുക്രൈന് സാധിച്ചു. അപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം യുക്രൈൻ പതിനായരിങ്ങളാണ് മണ്ണിൽ ചേതനയറ്റ ശരീരങ്ങളായി മാറിയിരുന്നു.
Story Highlights: One year of Russia-Ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here