‘11.36ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 12 മണിയോടെ അഗ്നിരക്ഷാ സേനയുൾപ്പെടെയുള്ളവർ സജ്ജമായി’; വിമാനത്താവളത്തിൽ സ്വീകരിച്ച മുൻകരുതലുകൾ വ്യക്തമാക്കി അധികൃതർ

അഞ്ചിലേറെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറകകുന്നത്. ഇന്ന് രാവിലെ 9.45ന് പറന്നുയർന്ന എയർ ഇന്ത്യയുടെ IX 385 വിമാനം പറക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിൻഭാഗം നിലത്തുരയുകയും ഹൈഡ്രോളിക് ഗിയറിന് തകരാർ സംഭവിക്കുകയുമായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങൾ മൂലം തിരുവന്തപുരത്തേക്ക് ലാൻഡിംഗ് മാറ്റുകയായിരുന്നു. ( Thiruvananthapuram airport brief on air india IX 385 full emergency events )
യാത്രക്കാരുടെ സുരക്ഷയ്ക്കായി എയറോഡ്രോം എമർജൻസി റെസ്‌പോൺസ് പ്ലാൻ പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും തിരുവനന്തപുരം വിമാനത്താവളം അധികൃതർ സ്വീകരിച്ചിരുന്നു. രാവിലെ 11.36 ഓടെ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചത് പ്രകാരം കേരള പൊലീസ്, കേരള അഗ്നിസുരക്ഷാ സേന, ആശുപത്രി അധികൃതർ എന്നിവരെല്ലാം ഗേറ്റ് നമ്പർ 11ൽ 12.03 ഓടെ എത്തിച്ചേർന്നിരുന്നു. മൂന്ന് എയർക്രാഫ്റ്റ് ക്രാഷ് ഫയർ ടെൻഡറുകളും ആംബുലൻസുകളും റൺവേയുടെ നിശ്ചിത ഇടങ്ങളിൽ നില ഉറപ്പിച്ചു.
എന്നാൽ അപകടങ്ങളൊന്നുമില്ലാതെതന്നെ വിമാനം 12.15 ഓടെ പറന്നിറങ്ങി. വിമാനത്തിൽ നിന്ന് യാത്രക്കാരെ ടെർമിനൽ രണ്ടിലേക്ക് 12.30 ഓടെ മാറ്റുകയും അവർക്ക് വേണ്ട ഭക്ഷണ-പാനീയങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് ദമ്മാമിലേക്ക് 17.18 ഓടെ പറന്നുയർന്നു. മറ്റ് വിമാനങ്ങളെല്ലാം കൃത്യ സമയത്ത് തന്നെ യാത്ര നടത്തി.
Story Highlights: Thiruvananthapuram airport brief on air india IX 385 full emergency events
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here