പാലക്കാട് ആറ് മാസം ഗര്‍ഭിണിയായിരുന്ന ആദിവാസി യുവതി ഉള്‍ക്കാടിനുള്ളില്‍ പ്രസവിച്ചു

പാലക്കാട്മംഗലം ഡാം തളികക്കല്ലില്‍ ആദിവാസി സ്ത്രീ ഉള്‍ക്കാട്ടിലെ തോടിന് സമീപം പ്രസവിച്ചു. സുജാതയാണ് തളിക്കലിലെ കാട്ടില്‍ പ്രസവിച്ചത്. പ്രസവ സമയത്ത് ഭര്‍ത്താവും ഭര്‍തൃ സഹോദരിയും ഒപ്പമുണ്ടായിരുന്നു.ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. (tribal woman give birth to a baby inside forest)
ഇന്നലെവൈകീട്ട് നാലു മണിയോടെയാണ് ആറുമാസം ഗര്‍ഭിണിയായ സുജാത വനത്തിനുള്ളില്‍ പ്രസവിച്ചത്.വയറുവേദനയെ തുടര്‍ന്ന് ഇവരെ ഫെബ്രുവരി 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവിടെ നില്‍ക്കാന്‍ കഴിയാതെ അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ഈ യുവതി താമസിച്ചുവരുന്ന ഊരില്‍ ജലലഭ്യത ഉള്‍പ്പെടെ കുറവായിരുന്നതിനാല്‍ വനത്തിലേക്ക് മാറുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞത്. ഇവിടെ വെച്ചാണ് പ്രസവം നടന്നത്.സുജാതയുടെ പ്രസവം അറിഞ്ഞ ആശാ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി കുഞ്ഞിനെ ആലത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചു.പിന്നീട് അമ്മയേയും കുഞ്ഞിനേയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Story Highlights: tribal woman give birth to a baby inside forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here