ബഹ്റൈൻ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയേഷൻ വിമുക്തം: ആരോഗ്യവകുപ്പ് മന്ത്രി

റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷ്യപദാർഥങ്ങളാണ് ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ്. അക്കാര്യം ഉറപ്പുവരുത്താൻ കർശന പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.(bahrain health minister about food saftey)
ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും ബഹ്റൈൻ അനുശ്വാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം.ഇത്തരം ഭക്ഷ്യവസ്തുക്കൾ പരിശോധനയിൽ സുരക്ഷിതമെന്ന് കണ്ടെത്തിയാലും അവയുടെ തുടർച്ചയായുള്ള ഉപയോഗം മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നും പരിശോധിക്കും. അഥവാ ഇത്തരം ഭക്ഷ്യപദാർഥങ്ങൾ ലാബ് പരിശോധനയിൽ ഉപയോഗ്യ യോഗ്യമല്ലെന്ന് തെളിഞ്ഞാൽ ഇറക്കുമതി ചെ യ്തവരുടെ ചെലവിൽ നശിപ്പിക്കുകയോ അല്ലെങ്കിൽ മടക്കിയയക്കുകയോ ചെയ്യും.
Read Also: 157 നഴ്സിങ് കോളജുകള്; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
ഏത് രാജ്യത്ത് ഉൽപാദിപ്പിക്കുന്നതാണോ ആ രാജ്യത്തിന്റെ ആരോഗ്യ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ, ഭക്ഷ്യപദാർഥങ്ങളിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ, തയ്യാറാക്കൽ രീതി, തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉണ്ടാകണം അല്ലാത്ത പക്ഷം ഇത്തരം ഭക്ഷ്യപദാർഥങ്ങൾ നിരോധിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.
എന്നാൽ ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെയും ശിപാർശകളുടെ അടിസ്ഥാനത്തിലുള്ള അനുവദനീയമായ റേഡിയേഷന്റെ അളവുള്ള ഭക്ഷ്യപദാർഥങ്ങൾ അനുവദനീയമാണെന്നും മന്ത്രി വ്യക്തമാക്കി അതോടൊപ്പം തന്നെ ചില ഭക്ഷണങ്ങളിൽ പ്രകൃതിദത്തമായ അപകടസാധ്യതയില്ലാത്ത റേഡിയോ ന്യൂക്ലൈഡുകൾ അടങ്ങിയിട്ടുണ്ട്.ഭക്ഷണത്തിലെ ബാക്ടീരിയ, പൂപ്പൽ, മറ്റു കീടങ്ങൾ എന്നിവയെ നശിപ്പിക്കാൻ റേഡിയേഷൻ ബീം വഴി കടത്തിവിടാറുമുണ്ട്. അങ്ങനെയുള്ള പ്രവർത്തനം ഭക്ഷണത്തെ റേഡിയോ ആക്ടിവ് ആക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Story Highlights: bahrain health minister about food saftey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here