വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന്

വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ഇ പി ജയരാജനും പി ജയരാജനും യോഗത്തില്‍ പങ്കെടുത്തേക്കും. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളാണ് ഇന്ന് ചേരുന്നത്. വിവാദ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
രാവിലെ പത്ത് മണിക്കാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുക. അതിന് ശേഷമാകും ജില്ലാ കമ്മിറ്റി യോഗം. തില്ലങ്കേരി വിവാദം, ഇ പി ജയരാജന്റെ സിപിഐഎം ജനകീയ പ്രതിരോധ ജാഥയിലെ അഭാവം, മൊറാഴയിലെ റിസോര്‍ട്ട് വിവാദത്തിലെ സാമ്പത്തിക ആരോപണം എന്നിവ നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും.
സിപിഎംഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്ട് പര്യടനം തുടരുകയാണ്. ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കുമെയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയില്‍ നിന്നാണ് രണ്ടാം ദിന പര്യടനം ഇന്ന് ആരംഭിക്കുക. ആയഞ്ചേരി, വടകര, കൊയിലാണ്ടി സ്വീകരണങ്ങള്‍ക്ക് ശേഷം കോഴിക്കോട് കടപ്പുറത്താണ് സമാപനം. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകിട്ടോടെ ജാഥ മലപ്പുറത്തേക്ക് പ്രവേശിക്കും.
Read Also: കേരളത്തിലേത് ജനങ്ങള്‍ വെറുക്കുന്ന ഭരണം; പിഎംഎ സലാം
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അതേസമയം കൊച്ചിയില്‍ വിവാദ ഇടനിലക്കാരനൊപ്പം ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തത് ചര്‍ച്ചയും വിവാദവുമായി.
Story Highlights: CPIM Kannur district leadership meetings today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here