കരിയറിൽ 62ാം ഹാട്രിക്ക്; ഗോൾ വേട്ട തുടർന്ന് ക്രിസ്റ്റ്യാനോ

സൗദി ലീഗിൽ ഗോൾ വേട്ട തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദാമക് എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ ഹാട്രിക് നേടി.കരിയറിലെ 62ാം ഹാട്രിക് നേട്ടമാണ് റൊണാൾഡോ നേടിയത്. അൽ നസ്റിനായി താരം നേടുന്ന രണ്ടാമത്തെ ഹാട്രിക്കാണ് ഇത്. ഇന്ന് ദമാകുമായുള്ള മത്സരം അല്‍ നസര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയിച്ചു. മൂന്നു ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ആയിരുന്നു.(cristiano ronaldo stunning hat trick for al nassr damac saudi league)
മത്സരത്തിന്റെ 18ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. അധികം വൈകാതെ 23ആം മിനിറ്റിൽ റൊണാള്‍ഡോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ റൊണാള്‍ഡോ വീണ്ടു വല കുലുക്കിയത്. സൗദി പ്രൊ ലീഗില്‍ ആദ്യ 45 മിനിറ്റിനകം ഹാട്രിക്ക് നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ ഇതോടെ മാറി.ഈ വിജയത്തോടെ അല്‍ നസര്‍ 43 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുന്നു.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക് ക്രിസ്റ്റ്യാനോയുടെ പേരിലാണ്. അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ 56 ഹാട്രിക്കാണുള്ളത്.
Story Highlights: cristiano ronaldo stunning hat trick for al nassr damac saudi league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here