Advertisement

പാലക്കാട് വയോധികനെ ആന ചവിട്ടിക്കൊന്നു; ഇടതു വശത്തെ 10 വാരിയെല്ലുകൾ പൊട്ടിയ നിലയിൽ

February 25, 2023
1 minute Read
elderly man killed by elephant Palakkad

പാലക്കാട് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അട്ടപ്പാടിയിൽ താമസിക്കുന്ന ആദിവാസിയായ വയോധികനെയാണ് കാട്ടാന ആക്രമിച്ചത്. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് കൊല്ലപ്പെട്ടത്. ആടിന് ചപ്പ് വെട്ടാൻ പോയപ്പോൾ പുഴക്കരയിൽ വച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്.

നഞ്ചന്റെ നെഞ്ചിനാണ് ആന ചവിട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇടതു വശത്തെ 10 വാരിയെല്ലുകൾ പൊട്ടിയിരുന്നു. ആനയുടെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തുകയായിരുന്നു. അപ്പോഴാണ് ആന പിൻതിരിഞ്ഞ് പോയത്.

Story Highlights: elderly man killed by elephant Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top