മൃഗങ്ങൾ പുറത്ത്, മനുഷ്യർ കൂട്ടിലും; ഇത് വ്യത്യസ്തമായ മൃഗശാല
കൂട്ടിനുള്ളിൽ അൽപ്പം അനുസരണയും കുറുമ്പുമായി കഴിയുന്ന വന്യമൃഗങ്ങൾ. പൊതുവെ മൃഗശാലകൾ എന്ന് പറയുമ്പോൾ നമുക്ക് ഓർമവരിക ഈ ചിത്രമാണ്. മിക്ക മൃഗശാലകളിലും വന്യമൃഗങ്ങളെ കൂടിനുള്ളിലാവും പാർപ്പിച്ചിരിക്കുക. എന്നാൽ മൃഗങ്ങളെല്ലാം പുറത്ത് സ്വൈര്യമായി വിഹരിക്കുകയും മനുഷ്യന്മാർ കൂട്ടിനുള്ളിലും ഉള്ള വ്യത്യസ്തമായ ഒരു മൃഗശാലയുണ്ട്. എവിടെയാണന്നല്ലേ? ചൈനയിലെ ചോങ്ക്വിങ്ങിലുള്ള ലെഹെ ലെഡു മൃഗശാലയിലാണ് ഈ വേറിട്ട കാഴ്ച കാണാൻ സാധിക്കുക. ഇവിടെ മൃഗങ്ങളെ സ്വൈര്യമായി വിഹരിക്കാൻ വിട്ടിരിക്കുകയാണ്. പകരം മനുഷ്യരെയാണ് കൂടിനുള്ളിലാക്കി മൃഗങ്ങളുടെ അരികിലേക്ക് കൊണ്ടുപോകുന്നത്.
അതായത് ഈ മൃഗശാലയിൽ ചെന്നാൽ ഇവിടെ മനുഷ്യരെ കൂട്ടിലും മൃഗങ്ങളെ പുറത്തുമാണ് കാണാൻ സാധിക്കുക. കൂട്ടിനുള്ളിലുള്ള മനുഷ്യർക്ക് അപ്പോൾ ഈ മൃഗങ്ങളെ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും. സഫാരി പോകുന്ന ട്രക്കുകളിൽ വഹിക്കുന്ന കൂടുകളും ഇവിടെയുണ്ട്.
കടുവകളും സിംഹങ്ങളും കരടികളുമായി എല്ലാവരും ഈ മൃഗശാലയിലുണ്ട്. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് ചോങ്ക്വിങ് സ്ഥിതി ചെയ്യുന്നത്. ബെയ്ജിങ്, ഷാങ്ഹായ്, ടിയാൻ ജിൻ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ ചൈനീസ് ദേശീയ സർക്കാർ നേരിട്ടു ഭരണം നിയന്ത്രിക്കുന്ന നഗരമാണ് ചോങ്ക്വിങ്. വലിയ നഗരമേഖല എന്നതിനൊപ്പം തന്നെ പ്രകൃതിരമണീയമായ ഒരു മേഖലയെന്ന സവിശേഷതയും ചോങ്ക്വിങ്ങിനുണ്ട്. വിനോദസഞ്ചാരികളുടെ പറുദീസ കൂടിയാണ് ചോങ്ക്വിങ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here