Advertisement

‘ഗോവിന്ദൻ മാഷിന്റെ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും’: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി

February 25, 2023
2 minutes Read

സി.പി.എം.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി സന്ദേശം. മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സപ്പ് സന്ദേശത്തിലാണ് ഭീഷണി. തൊഴിലാളികള്‍ അടങ്ങിയ വാട്സ്പ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്. ജാഥക്ക് പോകാത്തവർക്ക് ജോലി നൽകണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് സന്ദേശത്തിൽ പറയുന്നു. അസൗകര്യമുള്ളവർ തന്നെ നേരിട്ട് വിളിക്കണം,അവർക്കുള്ള മറുപടി നേരിട്ട് നൽകുമെന്നും പഞ്ചായത്തംഗം സന്ദേശത്തിലൂടെ അറിയിക്കുന്നു.

അതേസമയം സിപിഎംഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം തുടരും. ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ നിന്നാണ് ലെ രണ്ടാം ദിന പര്യടനം ഇന്ന് ആരംഭിക്ക. ആയഞ്ചേരി , വടകര, കൊയിലാണ്ടി സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് കടപ്പുറത്താണ് സമാപനം. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകീട്ടോടെ ജാഥ മലപ്പുറത്തേക്ക് പ്രവേശിക്കും

Read Also: ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്; ജാഥയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ അതേസമയം കൊച്ചിയിൽ വിവാദ ഇടനിലക്കാരനൊപ്പം ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തത് ചർച്ചയും വിവാദവുമായി.

Story Highlights: MNREGA employees threatened to participate cpim rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top