പരിമിതികളുടെ ലോകത്തുനിന്നും പ്രത്യേക ശേഷികളുടെ ലോകത്തേക്കുള്ള കുഞ്ഞുങ്ങളുടെ പ്രയാണത്തിന് ‘സമ്മോഹന്‍’ കരുത്തേകുന്നു; മുഖ്യമന്ത്രി

പരിമിതികളുടെ ലോകത്തുനിന്നും പ്രത്യേക ശേഷികളുടെ ലോകത്തേക്കുള്ള കുഞ്ഞുങ്ങളുടെ പ്രയാണത്തിന് ദേശീയ കലോത്സവമായ സമ്മോഹന്‍ കരുത്തുപകരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ആദ്യ ഭിന്നശേഷി ദേശീയ കലോത്സവമാണ് ‘സമ്മോഹന്‍’. കലാവതരണത്തിന്റെയും ആസ്വാദനത്തിന്റെയും വേദി എന്നതിലുപരി അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു വേദിയായിക്കൂടി സമ്മോഹന്‍ മാറുമെന്നുറപ്പാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.(pinarayi vijayan about childrens sammohan festival)
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
കേവലം ഒരു കലോത്സവം എന്നതിനപ്പുറം ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കാനുതകുന്ന സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ദേശീയകലാമേളയില്‍ നടക്കുന്നത്.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാന്‍ എല്ലാ തരത്തിലുമുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഭിന്നശേഷി ദേശീയ കലാമേളയ്ക്ക് നമ്മള്‍ ആതിഥ്യമരുളുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
കുറിപ്പിന്റെ പൂര്‍ണരൂപം
രാജ്യത്തെ ആദ്യ ഭിന്നശേഷി ദേശീയ കലോത്സവമായ ‘സമ്മോഹന്‍’ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ഡിഫ്‌റന്റ് ആര്‍ട്ട് സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഒമ്പത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മാറ്റുരയ്ക്കുന്ന സമ്മോഹനില്‍ വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തില്‍പരം കുട്ടികളാണ് പങ്കെടുക്കുന്നത്.കലാപരിപാടികള്‍ക്ക് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും ഭിന്നശേഷി പരിചരണം സംബന്ധിച്ചുള്ള സെമിനാറുകളും പ്രദര്‍ശനങ്ങളും സമ്മോഹന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേവലം ഒരു കലോത്സവം എന്നതിനപ്പുറം ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കാനുതകുന്ന സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ദേശീയകലാമേളയില്‍ നടക്കുന്നത്.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാന്‍ എല്ലാ തരത്തിലുമുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഭിന്നശേഷി ദേശീയ കലാമേളയ്ക്ക് നമ്മള്‍ ആതിഥ്യമരുളുന്നത്. സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടതിന്റെ ഫലമായി ആരും നവകേരള നിര്‍മ്മിതിയില്‍ നിന്നും മാറിനില്‍ക്കരുത് എന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അതിനാല്‍ കൂടിയാണ് ഈ ദേശീയ കലാമേളയ്ക്ക് നാം വേദിയാകുന്നത്.
പരിമിതികളുടെ ലോകത്തുനിന്നും പ്രത്യേക ശേഷികളുടെ ലോകത്തേക്കുള്ള കുഞ്ഞുങ്ങളുടെ പ്രയാണത്തിന് എല്ലാ അര്‍ത്ഥത്തിലും കരുത്തുപകരുന്ന സമ്മോഹന്‍, കലാവതരണത്തിന്റെയും ആസ്വാദനത്തിന്റെയും വേദി എന്നതിലുപരി അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു വേദിയായിക്കൂടി മാറുമെന്നുറപ്പാണ്.
Story Highlights: pinarayi vijayan about childrens sammohan festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here