“ഹൃദ്യം ഈ ദൃശ്യം”; വിഷാദരോഗവും മറവിരോഗങ്ങളും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ

മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് പ്രകൃതിയും മൃഗങ്ങളും. അതിനൊന്ന് വീട്ടിലെ വളർത്തുമൃഗങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ മതി. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് അവർ. കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.
ഇപ്പോൾ വിഷാദരോഗവും മറവിരോഗങ്ങളും ബാധിച്ച മുതിർന്ന ആളുകൾക്ക് ഒരു കൂട്ടം കുതിരകൾ ആശ്വാസം പകരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുന്നത്. തങ്ങളുടെ സാമീപ്യം കൊണ്ടാണ് കുതിരകൾ ഈ മനുഷ്യർക്ക് മാനസികമായ സുഖവും സന്തോഷവും പകരുന്നത്. ഈ മൃഗങ്ങളുടെ സാന്നിധ്യം തെറാപ്പി പോലെയാവുകയാണ് ഈ മുതിർന്നവർക്ക്.
മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here