സലാവത്തിന് റഷ്യയിലേക്ക് പറക്കാം, ഫോർട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവർക്ക് ബിഗ് സല്യൂട്ട്; മുഹമ്മദ് റിയാസ്

പണം നഷ്ടപ്പെട്ട് തിരിച്ചു പോകാനാകാതെ പ്രശ്‌നത്തിലായ റഷ്യൻ സഞ്ചാരിക്ക് അഭയം നൽകിയ ഫോർട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവർക്ക് ബിഗ് സല്യൂട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പണം നഷ്‌ടപ്പെട്ട് പാർക്കിൽ അഭയംതേടിയ സലാവത്തിനെ ഫോർട്ട് കൊച്ചിയിലെ നല്ലവരായ നാട്ടുകാരാണ് തുടക്കത്തിൽ സഹായിച്ചത്. സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നൽകിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ലെന്നും മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.(russian embassy intervened prepared the way for salavat to travel)
മോസ്‌കോയിൽ നിന്ന് ഫോർട്ട് കൊച്ചിയിലെത്തിയ സലാവത്താണ് കയ്യിലെ പണം നഷ്ടപ്പെട്ടതോടെ പ്രശ്‌നത്തിലായത്.പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആവശ്യമായ ഇടപെടൽ നടത്താൻ ഓഫീസിനെ ചുമതലപ്പെടുത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്റെ വിവരം റഷ്യൻ എംബസിയെ അറിയിക്കുകയും റഷ്യൻ എംബസിയിലെ ഓഫീസറുമായി സഞ്ചാരിയെ ബന്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് തിരിച്ച് പോകാനുള്ള ടിക്കറ്റ് റഷ്യയിൽ നിന്നും സഹോദരി അയച്ചുകൊടുക്കുമെന്നും എംബസിയിൽ നിന്നും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരിച്ച് പോകുന്നത് വരെ അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏർപ്പാട് ചെയ്തിട്ടുണ്ട്. സലാവത്തിന് വേണ്ട സഹായങ്ങൾ ഒരുക്കിയ കൊച്ചിയിലെ ജനങ്ങൾ, ജനപ്രതിനിധികൾ, ടൂറിസം വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയ എറണാകുളം ജില്ലാ ഭരണകൂടം, പൊലീസ് തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഫോർട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവർക്ക്
ബിഗ് സല്യൂട്ട്
കൊച്ചിയിലെത്തിയ റഷ്യൻ സഞ്ചാരി പണം നഷ്ടപ്പെട്ട് തിരിച്ചു പോകാനാകാതെ കുടുങ്ങിയ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആവശ്യമായ ഇടപെടൽ നടത്താൻ ഓഫീസിനെ ചുമതലപ്പെടുത്തിയിരുന്നു.
മോസ്‌കോയിൽ നിന്ന് ഫോർട്ട് കൊച്ചിയിലെത്തിയ സലാവത്താണ് കയ്യിലെ പണം നഷ്ടപ്പെട്ടതോടെ പ്രശ്‌നത്തിലായത്. തുടർന്ന് സമീപത്തെ പാർക്കിൽ അഭയംതേടിയ സലാവത്തിനെ ഫോർട്ട് കൊച്ചിയിലെ നല്ലവരായ നാട്ടുകാരാണ് തുടക്കത്തിൽ സഹായിച്ചത്. സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നൽകിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ല.
ടൂറിസം വകുപ്പ് ഇദ്ദേഹത്തിൻ്റെ വിവരം റഷ്യൻ എംബസിയെ അറിയിക്കുകയും റഷ്യൻ എംബസ്സിയിലെ ഓഫീസറുമായി സഞ്ചാരിയെ ബന്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് തിരിച്ച് പോകാനുള്ള ടിക്കറ്റ് റഷ്യയിൽ നിന്നും സഹോദരി അയച്ചുകൊടുക്കുമെന്നും എംബസിയിൽ നിന്നും അറിയിച്ചിട്ടുണ്ട്.
തിരിച്ച് പോകുന്നത് വരെ അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏർപ്പാട് ചെയ്തിട്ടുണ്ട്. സലാവത്തിന് വേണ്ട സഹായങ്ങൾ ഒരുക്കിയ കൊച്ചിയിലെ ജനങ്ങൾ, ജനപ്രതിനിധികൾ, ടൂറിസം വകുപ്പിൻ്റെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയ എറണാകുളം ജില്ലാ ഭരണകൂടം, പോലീസ് തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
Story Highlights: russian embassy intervened prepared the way for salavat to travel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here