തൃശൂർ തളിക്കുളത്ത് കേബിളിൽ കുരുങ്ങിയുണ്ടായ അപകടം; ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്ക്

തൃശൂർ തളിക്കുളത്ത് ദേശീയപാതയിൽ കേബിളിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്ക്. ഹാഷ്മി നഗർ സ്വദേശികളായ കൊടുവത്ത്പറമ്പിൽ ശോഭന, മകൻ ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ( thrissur cable entangled son mother injured )
മറിഞ്ഞുവീണ ഇവരുടെ ശരീരത്തിൽ ചുറ്റിയ കേബിളിൽ പിന്നാലെയെത്തിയ കണ്ടെയിനർ ലോറി കുടുങ്ങി. ലോറി ഏതാനും മീറ്റർ ഇരുവരെയും വലിച്ചുകൊണ്ടുപോയി. മുഖത്ത് സാരമായി പരിക്കേറ്റ ഇരുവരെയും ആക്ട്‌സ് പ്രവർത്തകരാണ് ഏങ്ങണ്ടിയൂരിലെ ആശുപത്രിയിലെത്തിച്ചത്.
ദേശീയപാത വികസനത്തിനായി കുഴിയെടുത്തതിന് സമീപത്ത് ടെലിഫോൺ പോസ്റ്റിലെ കേബിളാണ് ദേശീയപാതയിൽ താഴ്ന്ന് കിടക്കുന്ന നിലയിൽ ഉണ്ടായിരുന്നത്.
Story Highlights: thrissur cable entangled son mother injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here