റെയിൽവേ ട്രാക്കിൽ നിന്ന് ലൈവ് വിഡിയോ; ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം

ഡൽഹിയിൽ റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവരാണ് മരിച്ചത്. ഷാഹ്ദാരയിലെ കാന്തി നഗർ മേൽപ്പാലത്തിനു താഴെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടമുണ്ടായത്. കാന്തി നഗർ സ്വദേശികളായ ഇരുവരും മൊബൈൽ പിടിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുകയായിരുന്നു. ട്രെയിൻ വരുന്ന ദൃശ്യങ്ങളായിരുന്നു ഇരുവരും പകർത്തിക്കൊണ്ടിരുന്നത്.
യുവാക്കളുടെ മൃതദേഹം പൊലീസെത്തിയാണ് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുന്നവരാണ് യുവാക്കളെന്നാണ് പൊലീസിനു ലഭിച്ച വിവരം.
Read Also: പയ്യോളിയിൽ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് രക്ഷപ്പെട്ടു
Story Highlights: Two youths die after being hit by train Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here