ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധി വലിയ വിജയമെന്ന് ആം ആദ്മി

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി വലിയ വിജയമെന്ന് ആം ആദ്മി പാർട്ടി. എംസിഡി സ്റ്റാൻഡിങ് കമ്മറ്റിയിലേക്ക് തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തടഞ്ഞ ഹൈക്കോടതി വിധിയെ ആം ആദ്മി പാർട്ടി സ്വാഗതം ചെയ്തു. തങ്ങൾക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കണം എന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞതായി ആം ആദ്മി പാർട്ടി പ്രതികരിച്ചു.
കേസിൽ ഡൽഹി മേയർ ഷെല്ലി ഒബ്രോ യിക്കും, ലെഫ്റ്റിനന്റ ഗവർണർ വി കെ സക്സേനക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടുകളും, സിസിടിവി ദൃശ്യങ്ങളും സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു വോട്ട് റദ്ദാക്കിയതിനെത്തുടർന്ന് ആം ആദ്മി ബിജെപി അംഗങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കി തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്താൻ മേയർ തീരുമാനിച്ചത്.
Read Also: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കേസ്: ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി
Story Highlights: AAP claims ‘major victory’ after HC stays re-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here