ഇന്ത്യയിലേക്ക് വീണ്ടും പാകിസ്ഥാൻ ഡ്രോൺ; വെടിവെച്ചിട്ട് ബിഎസ്എഫ്

അനുവാദമില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ ഡ്രോണിനെ ഇന്ത്യയുടെ അതിർത്തി സംസാരക്ഷണ സേന വെടിവച്ചിട്ടു. ഇന്ന് പുലർച്ചെ 2.11ന് പഞ്ചാബിലെ രാജ്യാന്തര അതിർത്തിയിലാണ് ഡ്രോണിനെ വെടിവെച്ചിട്ടത്. ചൈനീസ് നിർമിത ഡ്രോണാണ് സുരക്ഷാ സേന തിരച്ചിലിൽ കണ്ടെത്തിയത്. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. BSF shoots Pakistan drone
Read Also: മയക്കുമരുന്നുമായി വീണ്ടും ഡ്രോൺ; ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി
ഫെബ്രുവരി 26 പുലർച്ചെ 2.11ന് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർ അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപം ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്ന ഡ്രോണിന്റെ മുഴങ്ങുന്ന ശബ്ദം കേട്ടതായി ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് സുരക്ഷ സേന നടത്തിയ തെരച്ചിലിൽ ഷാജദ ഗ്രാമത്തിന് സമീപമുള്ള ദുസ്സി ബുന്ദിന് സമീപം ഭാഗികമായി കേടുപാടുകൾ സംഭവിച്ച ചൈനീസ് നിർമിതമായ DJI മെട്രിസ്കറുത്ത നിറത്തിലുള്ള ഡ്രോൺ കണ്ടെത്തി.
Story Highlights: BSF shoots Pakistan drone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here