മയക്കുമരുന്നുമായി വീണ്ടും ഡ്രോൺ; ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി

മയക്കുമരുന്നുമായി വീണ്ടും ഇന്ത്യൻ അതിർത്തിയിൽ ഡ്രോണുകളുടെ സാന്നിധ്യം. രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിൽ 6 കിലോയോളം മയക്കുമരുന്നുമായി എത്തിയ പാക് ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ( ബിഎസ്എഫ് ) വെടിവച്ചിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. രാജസ്ഥാനിലെ ശ്രീഗംഗാനഗർ സെക്ടറിലെ ശ്രീകരൺപൂർ മേഖലയിൽ ഫെബ്രുവരി 3 ശനിയാഴ്ച രാത്രിയിലാണ് ഡ്രോൺ എത്തിയത്. Pakistan drone carrying narcotics shot down by bsf troops
6 കിലോയോളം ഭാരമുള്ള ആറ് പാക്കറ്റ് മയക്കുമരുന്ന് അടങ്ങിയ രണ്ട് ബാഗുകൾ വഹിക്കുന്ന പാകിസ്ഥാൻ ഡ്രോൺ സേനയുടെയും ലോക്കൽ പോലീസിന്റെയും സംയുക്ത സംഘം കണ്ടെടുത്തതായി ബിഎസ്എഫ് വക്താവ് പറഞ്ഞു. അഞ്ച് കിലോയോളം ഭാരമുള്ള മയക്കുമരുന്നുമായി സമാനമായ ഡ്രോൺ വെള്ളിയാഴ്ച പഞ്ചാബിൽ അതിർത്തി സേന വെടിവച്ചിട്ടിരുന്നു.
Story Highlights: Pakistan drone carrying narcotics shot down by bsf troops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here