കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ജാർഖണ്ഡിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തലസ്ഥാനമായ റാഞ്ചിക്ക് സമീപമാണ് സംഭവം. രാജ് കിഷോർ(35) എന്നയാളാണ് മരിച്ചത്. ബൈക്കിൽ എത്തിയ മൂന്നംഗസംഘം വെടിവയ്ക്കുകയായിരുന്നു. ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് കൊലപാതകം.
റാഞ്ചിയിൽ നിന്ന് 50 കിലോമീറ്റർ അകലെ സൗന്ദ ഏരിയയിലെ ഭുർകുന്ദ-പത്രാട്ടു റോഡിൽ ഒരു പെട്രോൾ പമ്പിന് സമീപം രാത്രി 8 മണിയോടെയാണ് സംഭവം. പെട്രോൾ പമ്പിന് സമീപം ബൈക്കിലെത്തിയ മൂന്ന് പേർ അവിടെ ഇരുന്ന കിഷോറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കിഷോറിനെ ബുർകുന്ദയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഭുർകുന്ദ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അമിത് കുമാർ പറഞ്ഞു. അതേസമയം ഫെബ്രുവരി 16 ന് അജ്ഞാതരുടെ വെടിയേറ്റ് എജെഎസ്‌യു പാർട്ടി നേതാവ് കൊല്ലപ്പെട്ടിരുന്നു.
രാംഗഡ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27നും വോട്ടെണ്ണൽ മാർച്ച് രണ്ടിനും നടക്കും.
Story Highlights: Jharkhand Congress Leader Shot Dead 2 Days Before District Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here