തൃശൂരില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; നാല് പേര്‍ക്ക് പരുക്ക്

തൃശൂര്‍ വരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ശ്യാംജിത്ത്, ശ്യാംലാല്‍, രാജേഷ്, ശബരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. katina explosion trissur 4 injured
പരുക്കേറ്റവരില്‍ ശബരിക്ക് 70 ശതമാനവും, ശ്യംജിത്തിന് 40 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് 30 ശതമാനവും പൊള്ളലേറ്റു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വരവൂരില്‍ പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ക്ഷേത്രാചാരം പ്രകാരം ഉത്സവാഘോഷത്തിനിടെ കതിന കത്തിച്ചപ്പോഴാണ് അപകടം. കതിന കത്തിച്ച ഉടന്‍ തീ ആളിക്കത്തുകയും കതിന പൊട്ടിത്തെറിക്കുകയുമായിരുന്നു.
Read Also: ആലപ്പുഴ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ
പരുക്കേറ്റ നാല് പേരെയും തീ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Story Highlights: katina explosion trissur 4 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here